India

ചികിത്സാപ്പിഴവിനെ തുടര്‍ന്ന് മരിച്ചയാളുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

ന്യൂ​ഡ​ല്‍​ഹി: ചി​കി​ത്സാ​പ്പി​ഴ​വി​നെ തു​ട​ര്‍​ന്ന് മ​രി​ച്ച​യാ​ളു​ടെ കു​ടും​ബ​ത്തി​ന് 25 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാൻ ഡ​ല്‍​ഹി ഉ​പ​ഭോ​ക്തൃ ക​മ്മീ​ഷ​ന്റെ വിധി. നി​തി​ന്‍ ദാ​ബ്ല എ​ന്ന​യാ​ളു​ടെ കു​ടും​ബ​ത്തി​ന് ജ​യ്പു​ര്‍ ഗോ​ള്‍​ഡ​ണ്‍ ആ​ശു​പ​ത്രി 24 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യും ഒ​രു ല​ക്ഷം രൂ​പ കോ​ട​തി​ച്ചെ​ല​വാ​യും ന​ല്‍​ക​ണ​മെ​ന്നാണ് കമ്മീഷന്റെ നിർദേശം.

Read also: ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി ഇ​ന്‍​ഷ്വ​റ​ന്‍​സ്- ചി​കി​ത്സാ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങുന്നു

2011 ഫെ​ബ്രു​വ​രി 9-നാണ് ​വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ ഡ​ല്‍​ഹി സ്വ​ദേ​ശി​യാ​യ ദാ​ബ്ല വ​ല​ത് തു​ട​യി​ലെ പൊ​ള്ള​ലി​നു ചി​കി​ത്സ തേ​ടി​ ഗോ​ള്‍​ഡ​ണ്‍ ആ​ശു​പ​ത്രിയിലെത്തിയത്. അന്ന് തന്നെ നടത്തിയ ശസ്ത്രക്രിയയിൽ ര​ക്ത​പ്പ​ക​ര്‍​ച്ച​യി​ലു​ണ്ടാ​യ പി​ഴ​വി​നെ തു​ട​ര്‍​ന്ന് ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി ദാ​ബ്ല മ​രി​ക്കു​ക​യാ​യി​രു​ന്നു. രോ​ഗി​യു​ടെ അ​വ​സ്ഥ ഗു​രു​ത​ര​മാ​യ​പ്പോ​ള്‍ പോ​ലും ഡോ​ക്ട​ര്‍​മാ​ര്‍ സ്ഥ​ല​ത്ത് എ​ത്തി​യി​ല്ലെ​ന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. മനുഷ്യരെന്ന നിലയില്‍ രോഗികളെ സേവിക്കുന്നതിന് ആശുപത്രിയുടെ മനോഭാവത്തില്‍ ഒരു മികച്ച മാറ്റം കൊണ്ടുവരാന്‍ ഈ തീരുമാനം സഹായിക്കുമെന്നാണ് വിധി പ്രഖ്യാപിച്ചുകൊണ്ട് കമ്മീഷൻ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button