International

കാണാതായ മലയാളി വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി

വിയന്ന: ഡാന്യൂബ് നദിയില്‍ കാണാതായ രണ്ടു മലയാളി വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി. അര്‍ധസഹോദരന്മാരായ ജോയല്‍ (19), ജേസണ്‍ (15) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാൻ പോയ ഇവരെ നദിയിൽ കാണാതാകുകയായിരുന്നു.

Read Also: ദുരൂഹസാഹചര്യത്തില്‍ യുവതിയുടെ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

ഡാന്യുബ് നദിയില്‍ നീന്താനിറങ്ങിയ യുവാക്കളില്‍ ഒരാള്‍ ഒഴുക്കില്‍പ്പെട്ടതോടെ രക്ഷിക്കാനാണ് രണ്ടാമൻ ഇറങ്ങിയത്. ഓസ്ട്രിയന്‍ പോലീസും മുങ്ങല്‍ വിദഗ്ധരും മണിക്കൂറുകളോളം തെരച്ചില്‍ നടത്തിയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ അടുത്തയാഴ്ചയോടെ മാഞ്ചസ്റ്ററില്‍ എത്തിച്ച്‌ സംസ്കരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button