കണ്ണൂര്‍: വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥന് കിട്ടിയത് എട്ടിന്റെ പണി. വോയ്‌സ് ഓഫ് കണ്ണൂര്‍ എന്ന ഗ്രൂപ്പിൽ ഉദ്യോഗസ്ഥൻ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതേ തുടർന്ന് കസ്റ്റംസ് അസി. പ്രിവന്റീവ് ഓഫീസര്‍ പാപ്പിനിശ്ശേരി സ്വദേശി ഇ ഗണേശനെ പോലീസ് അറസ്റ്റ് ചെയ്‌തു.
ALSO READ: യുവതിക്ക് നിരന്തരം അശ്ലീല വീഡിയോ അയച്ച തിരുവനന്തപുരം സ്വദേശി പിടിയില്‍
ഗ്രൂപ്പ് അഡ്മിന്‍ നല്‍കിയ പരാതിയിലാണ് ഐടി ആക്‌ട് പ്രകാരം ഗണേശനെതിരെ പോലീസ് കേസെടുക്കുകയും ശേഷം അറസ്റ്റു ചെയ്യുകയുമായിരുന്നു. തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഗണേശന് കോടതി ജാമ്യം നല്‍കി.
Post Your Comments