Latest NewsKerala

യുവതിക്ക്‌ നിരന്തരം അശ്ലീല വീഡിയോ അയച്ച തിരുവനന്തപുരം സ്വദേശി പിടിയില്‍

പൂക്കോട്ടുംപാടം സ്വദേശിനിയായ യുവതിക്ക്‌ വാട്ട്‌സ് ആപ്പിലൂടെ നിരന്തരം അശ്ലീല വീഡിയോകളും, സന്ദേശങ്ങളും അയച്ചു ശല്യം ചെയ്‌തയാളെ പോലീസ്‌ തന്ത്രപരമായ നീക്കത്തിലൂടെ പിടികൂടി..തിരുവനന്തപുരം കുന്നത്തുക്കല്‍ സ്വദേശി മൈപറമ്പിൽ പുത്തന്‍വീട്‌ സജുകുമാര്‍(38) ആണ് അറസ്റ്റിലായത്. യുവതിയുടെ പിതാവിന്റെ കൂടെ കുറച്ചു കാലം ജോലി ചെയ്‌തിരുന്ന പ്രതി യുവതിയുടെ മൊബൈല്‍ നമ്പര്‍ കരസ്‌ഥമാക്കി നിരന്തരം അശ്ലീല വീഡിയോകളും, സന്ദേശങ്ങളും അയക്കുകയായിരുന്നു.

ശല്യം സഹിക്കാനാവാതെ യുവതി പോലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് മറ്റൊരു നമ്പറിൽ യുവതിയാണെന്നു തെറ്റിദ്ധരിപ്പിച്ചു പോലീസ് ഇയാളുമായി ചാറ്റിങ് തുടർന്നു. തുടർന്ന് സജു കുമാറിനെ കാണണം എന്ന് ആവശ്യപ്പെടുകയും യുവതിയെ കാണാന്‍ വേണ്ടി ട്രെയിനിൽ നിലമ്പൂര്‍ റെയില്‍വേ സേ്‌റ്റഷനില്‍ എത്തിയ പ്രതിയെ സേ്‌റ്റഷന്‍ പരിസരത്ത്‌ മഫ്‌തിയില്‍ കാത്തുനിന്ന പോലീസ്‌ പിടികൂടുകയുമായിരുന്നു.

സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്‌ഥാന പോലീസ്‌ മേധാവിയുടെ നിര്‍ദേശപ്രകാരം എല്ലാ പോലീസ്‌ സേ്‌റ്റഷനുകളിലും തെരെഞ്ഞെടുത്ത പോലീസുകാര്‍ക്ക്‌ സൈബര്‍ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാൻ പ്രത്യേക പരിശീലനമാണ് നൽകിയിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button