KeralaLatest News

കേരളത്തിലെ പ്രളയത്തിന്റെ കാരണം വ്യക്തമാക്കി കേന്ദ്ര ജല കമ്മീഷന്‍

ന്യൂഡല്‍ഹി•കേരളത്തിലെ പ്രളയത്തിന് കാരണം പെട്ടെന്നുണ്ടായ മഴയാണെന്നും ഡാമുകള്‍ തുറന്നതല്ല കാരണമെന്നും കേന്ദ്ര ജലക്കമ്മീഷന്‍. പ്രളയത്തെക്കുറിച്ച് കേരളത്തില്‍ നിന്ന് റിപ്പോര്‍ട്ട് തേടുമെന്നും അദ്ദേഹം പറഞ്ഞു.

അതിശക്തമായ മഴ തുടര്‍ച്ചയായി ലഭിച്ചതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. കേരളത്തിന്റെ ഭൂപ്രകൃതിയും നിര്‍ണായകഘടകമായി. ജലനിരപ്പ് ഉയര്‍ന്നത് വളരെ വേഗത്തില്‍ ആയതിനാല്‍ ഡാമുകള്‍ നേരത്തെ തുറന്നുവിട്ടിരുന്നുവെങ്കിൽ പോലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുമായിരുന്നില്ലെന്നും ശരത് ചന്ദ്ര പറഞ്ഞു.

READ ALSO: പ്രളയം: കേരളത്തിന് പൂര്‍ണ പിന്തുണ നല്‍കി ഈ ബാങ്കുകള്‍

നിയന്ത്രണാതീതമായ ദുരന്തസാഹചര്യമാണ് കേരളത്തില്‍ ഉണ്ടായിരുന്നത്. പ്രളയത്തെക്കുറിച്ചുള്ള അന്തിമപഠനറിപ്പോര്‍ട്ട് കമ്മീഷന്‍ തയ്യാറാക്കി വരികയാണ്. ഇതിനായി സംസ്ഥാനത്തോട് വിശദാംശങ്ങള്‍ തേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button