KeralaLatest News

ഹൃദയം തൊട്ട് ഒരായിരം നന്ദി.. സേവാഭാരതിയുടെ സേവനങ്ങളെ വാനോളം പുകഴ്ത്തി അലി അക്ബര്‍

നന്മ ആര് ചെയ്താലും നല്ലതെന്നു പറയണം എന്നാണ് വെപ്പ്. നമ്മുടെ മാധ്യമങ്ങൾക്ക് സേവാ ഭാരതി എന്ന് പറയാൻ എന്തൊരു വിമുഖത. ഡി.വൈ.എഫ്.ഐ എന്ന് പറയാൻ എന്തൊരു സന്തോയം. സംഘത്തിന്റെ പ്രവർത്തനങ്ങളെ ദുരന്തമുഖത്ത് ഒന്ന് പേരെടുത്തു പറയാൻ പോലും സർക്കാരോ മാധ്യമങ്ങളോ തയ്യാറായില്ല. വെട്ടിമാറ്റാൻ കഴിയാത്ത ഇടങ്ങളിൽ ദുരന്ത ബാധിതരുടെ നാവുകളിൽ നിന്നും മാത്രം ആ ശബ്ദം കേട്ടു..

പേരിനോ പെരുമക്കൊ അല്ല സംഘം പ്രവർത്തിക്കുന്നത്, അവർ അതിനു വേണ്ടി ഒന്നും ചെയ്യുകയുമില്ല. പക്ഷെ ഈ ദുരന്തമുഖത്ത് തുടക്കം മുതൽ ആ കാക്കി ട്രൗസറുകൾ ഓടിയും, നീന്തിയും തുഴഞ്ഞും ജനങ്ങളെ താങ്ങിപ്പിടിച്ചും ഉഴലുന്നത് ഒരു കാഴ്ചക്കാരനായി കണ്ടയാളാണ് ഞാൻ.
ഒരു പക്ഷെ ഇത് വായിക്കുന്നവർക്ക് തോന്നാം ഞാനൊരു ബിജെപി ക്കാരനായത് കൊണ്ട് ഇതൊക്കെ പറയുന്നു എന്ന്, പലർക്കും അറിയില്ല നാല് വർഷം മുൻപ് വരെ ഞാനൊരു തികഞ്ഞ കമ്മ്യൂണിസ്റ്റ് ആയിരുന്നു വെന്ന്.പക്ഷെ അക്കാലത്തും ഞാൻ സംഘത്തിന്റെ നിശബ്ദ സേവനത്തെ കണ്ടിട്ടുണ്ട്. പ്രത്യേകിച്ചും പൂന്തുറ കലാപം നടക്കുമ്പോൾ ഞാൻ തൊട്ടടുത്ത തിരുവല്ലത്താണ് താമസിച്ചിരുന്നത്, അന്ന് ആ പ്രദേശത്തെ മുസ്ലിം കുടുംബങ്ങൾ പലായനം ചെയ്തപ്പോൾ എനിക്ക് കാവൽ നിന്നവർ സംഘമായിരുന്നു. അതുവരെ ശത്രുക്കളായി തന്നെയാണ് ഞാനും അവരെ കണ്ടിരുന്നത്. പിന്നീട് ശാസ്തമംഗലത്ത് ഞാൻ താമസിക്കുമ്പോഴും പലപ്പോഴും സഹായ ഹസ്തവുമായി അവർ വന്നു.. ഒരു കമ്മ്യൂണിസ്റ്റ് കാരാണെന്നറിഞ്ഞിട്ടും അവർ എന്നോട് വിവേചനം കാട്ടിയിട്ടില്ല. ഇപ്പോൾ അവരോടടുത്തപ്പോൾ അവരുടെ പല പ്രവർത്തനങ്ങളിലും പങ്കെടുക്കാൻ എനിക്കവസരമുണ്ടായി എനിക്ക് തന്നെ അറിയില്ലായിരുന്നു സംഘത്തിന്റെ കീഴിൽ ഇത്രമാത്രം പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ഉദാഹരണമായി അന്ധർക്കു വേണ്ടി സക്ഷമ എന്നൊരു ഗ്രൂപ്പ്‌ പ്രവർത്തിക്കുന്നു എന്ന് ഇപ്പോഴും ആർക്കും അറിയില്ല. അങ്ങിനെ അനവധി.സംഘത്തിന്റെ അനാഥാലയങ്ങൾ പോലെ അനാഥാലയങ്ങൾ ഞാൻ കണ്ടിട്ടില്ല ഒരു പരസ്യവും നൽകാതെ നിശ്ശബ്ദം എണ്ണയിട്ട യന്ത്രം പോലെ ചലിക്കുന്നവ.

സംഘം വീട് നിർമ്മിച്ച് നൽകുന്നത്,സഹായം നൽകുന്നത് ആരും അറിയാറില്ല, അറിയിക്കാറില്ല എന്നതാണ് സത്യം.ഞാൻ അവരോടു ചോദിച്ചു എന്ത് കൊണ്ട് ഇത്തരം കാര്യങ്ങൾ പുറത്തോട്ടു കൊണ്ടു വരുന്നില്ല, പരസ്യപ്പെടുത്തുന്നില്ല? അവരുടെ മറുപടി “ഞങ്ങൾ ചെയ്യുന്നത് മാനവ സേവയാണ്, അതു ചെയ്യേണ്ടത് ഞങ്ങളുടെ കടമയാണ്, ധർമ്മമാണ് അത് കൊട്ടിഘോഷിക്കപ്പെടേണ്ടതല്ല”
എന്നായിരുന്നു……അതേ അതവരുടെ കർമ്മം…….. നൂറു ഡോക്യൂമെന്ററികൾ വേണമെങ്കിൽ അവരെകുറിച്ചെടുക്കാം.. പക്ഷെ അവർ അതിനു നിന്നു തരില്ല…. ചാണക സംഘികൾ എന്ന വിളിയും കേട്ട് നിശ്ശബ്ദം അവർ ചലിച്ചുകൊണ്ടിരിക്കുന്നു.

ദുരന്തമുഖത്തെ മത്സ്യത്തോഴിലാളികളിൽ സേവാഭാരതിക്കാരുണ്ടായിരുന്നു അവരാരും വിളിച്ചു പറഞ്ഞില്ല ഞങ്ങൾ സംഘമാണെന്ന്.

READ ALSO: എസ് ഹരീഷിനെ പിന്തുണച്ച എംഎ ബേബിയെ പൊളിച്ചടുക്കി അലി അക്ബര്‍

ലക്ഷക്കണക്കിന് പേർ ഭക്ഷണത്തിനു വേണ്ട വസ്തുക്കൾ ശേഖരിച്ചു.. 300ന് മുകളിൽ ദുരിതാശ്വാസ കേന്ദ്രങ്ങൾ നേരിട്ട് നടത്തി മറ്റു കേന്ദ്രങ്ങളിലേക്ക് ജലവും ഭക്ഷണവും വസ്ത്രവും എത്തിച്ചു,
മഞ്ഞകൊടിയും എവിടെന്നു വരുന്നു എന്ന തിരിച്ചറിവിനും വച്ച ഫ്ലെക്സ്കാളുമല്ലാതെ അവർ മീഡിയയുടെ ക്യാമറയ്ക്കു വേണ്ടി കാത്തു നിന്നില്ല, ഓട്ടമായിരുന്നു സാധനസാമഗ്രികളുമായി ഓട്ടം തന്നെ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്നു സ്വ ശരീരം മറന്നു കുടുംബം മറന്ന് . ചാനലുകൾക്ക് വെട്ടിമാറ്റാൻ കഴിയാത്ത കുറേ കാക്കി നിക്കറുകൾ മാത്രമായി ആൾക്കൂട്ടത്തിൽ അവസാനിക്കുന്നവർ…..

maxresdefault
ഇന്നിങ്ങനെ എന്റെ വിരലുകൾ അക്ഷരത്തിൽ അമരാൻ കാരണം രാവിലെ ചാനലുകൾ DYFI യുടെ പടകൾ ബസ്സിൽ വന്നിറങ്ങുന്നതും മന്ത്രിമാർ വെള്ളം ഒഴിച്ച് ക്ളീനിങ് ഉദ്ഘടനം നടത്തുന്നതുമായ അവിസ്മരണീയ കാഴ്ചകൾ കണ്ടപ്പോഴാണ്… ഇന്നലെ വരെ കക്കൂസുകൾ അടക്കം നിശഃശ്ശബ്ദമായി ക്ലീൻ ചെയ്യുന്ന സംഘികളുടെ പ്രവർത്തനം ഒരു ബിജെപി നേതാവും ഉദ്ഘാടനം ചെയ്തില്ല. മാധ്യമങ്ങൾ ചർച്ച ചെയ്തില്ല….. DYFI അവസാനഘട്ടത്തിൽ ബസ്സു പിടിച്ചു വരുമ്പോൾ വാർത്തകൾ നിറയുന്നു.. അതാണ്‌ വോട്ടു രാഷ്ട്രീയം. ഇനി സോഷ്യൽ മീഡിയയിൽ സെൽഫിയുടെ പൂരം, മാധ്യമങ്ങളിൽ പ്രധാന വാർത്തകൾ….. രക്ഷാപ്രവർത്തനത്തിനിടയിൽ മുങ്ങി മരിച്ചവരുടെ ജഡം ഇതുവരെ കണ്ടെത്തിയിട്ടില്ല, അവരുടെ വീടുകളിൽ പിണറായി വിജയന്റെ ഒരനുയായിയും തിരിഞ്ഞു നോക്കിയില്ല എന്ന സങ്കടമുയർത്തുന്ന വാർത്തയും കേട്ടു.

എനിക്കറിയാം ഒരാവകാശവാദവുമില്ലാതെ കാക്കി നിക്കറുകൾ ദുരന്തമുഖത്തുനിന്നും തിരിച്ചുപോകും, തുടർന്നും ചാണകസന്ഘികൾ എന്ന വിളി കേൾക്കും. ദുരന്തമുണ്ടാക്കി കലക്കുവെള്ളത്തിലെ മീൻവാരി ലാഭം കൊയ്യുന്നവർ പത്രത്താളുകളിൽ ചിരിച്ചു കൊണ്ട് തുടരും. അതാണ്‌ ചരിത്രം…..

hh

പക്ഷെ എനിക്ക് നിങ്ങളെ കാണാതിരിക്കാൻ വയ്യ. നിങ്ങളിലൊരുവനാവാൻ ശാരീരികമായി കഴിഞ്ഞില്ലല്ലോ എന്ന ദുഖമുണ്ട്, പക്ഷെ ഞാൻ നിങ്ങളോടൊപ്പം ഉണ്ടായിരുന്നു ചാനലുകളിൽ മിന്നിമറഞ്ഞ കാക്കി നിക്കറുകൾക്കൊപ്പം, ചപ്പാത്തി പരത്തിയ കുഞ്ഞുങ്ങൾക്കൊപ്പം, അരിനിറച്ച കൈകൾക്കൊപ്പം, ഭാണ്ഡങ്ങൾ ചുമന്നവരുടെ കിതപ്പിനൊപ്പം…..കക്കൂസ് കഴുകിയ കൈക്കൊപ്പം..

എല്ലാത്തിനും പിന്നിൽ സേവാഭാരതി എന്നൊരിക്കലും അവകാശവാദം നമുക്കില്ല 1%മെങ്കിൽ 1%അത്രയ്ക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ട് എന്തുകൊണ്ട് പിണറായി സർക്കാർ കാട്ടുന്നു.ഇരട്ട ചങ്കന് കല്ല് കൊണ്ടുള്ള ചങ്കാണോ?

സേവാഭാരതി.. ഹൃദയം തൊട്ട് ഒരായിരം നന്ദി നിങ്ങളുടെ പ്രവർത്തനങ്ങൾക്ക്.
ആര് തിരസ്കരിച്ചാലും നിങ്ങൾ തൊട്ട നന്ദിയുള്ള ഹൃദയങ്ങൾ നിങ്ങളോടൊപ്പം ഉണ്ടാവും.
സംഘ കുടുംബങ്ങളോട് എനിക്ക് ഒരപേക്ഷയുണ്ട്, നമ്മെ താറടിക്കുന്ന മാധ്യമങ്ങളെ നമുക്ക് സംയുക്തമായി നിശ്ചിത കാലത്തേക്ക് ബഹിഷ്കരിക്കണം. അറിയാതെ പോലും ഓണാവാത്ത നിലയിൽ ബ്ലോക്ക്‌ ചെയ്യണം. ഈ ദുരന്തനിവാരണം ഒന്ന് കഴിഞ്ഞോട്ടെ.അഭിമാനത്തോടെ പറയും സേവാഭാരതി പ്രവർത്തകരെ നിങ്ങൾ ഭാരതാംബയ്ക്ക് പ്രിയപ്പെട്ടവർ തന്നെ.

(അലി അക്ബര്‍ തന്റെ ഫേസ്ബുക്ക്‌ പ്രൊഫൈലില്‍ പോസ്റ്റ്‌ ചെയ്തതാണ് ഈ കുറിപ്പ്)

shortlink

Related Articles

Post Your Comments

Related Articles


Back to top button