Latest NewsIndia

കേരളത്തിന് മൂന്നു ദിവസം മുൻപേ തന്നെ കനത്ത മഴ സംബന്ധിച്ച് റെഡ് അലര്‍ട്ട് നല്‍കിയിരുന്നു: കേന്ദ്ര ഭൗമമന്ത്രാലയം

റെഡ് അലർട്ട് എന്നാൽ ആക്ഷൻ എടുക്കുക എന്നാണ് അർഥം. അതുണ്ടായോ എന്ന് അറിയില്ല

ഡല്‍ഹി: കനത്ത മഴ ഉണ്ടാകുമെന്ന് കേരളത്തിന് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം. മൂന്ന് ദിവസം മുമ്പുതന്നെ റെഡ് അലര്‍ട്ട് നല്‍കിയിരുന്നുവെന്ന് ഭൗമശാസ്ത്ര മന്ത്രാലയ സെക്രട്ടറി ഡോ. എം. രാജീവന്‍ പറഞ്ഞു. ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളില്‍ കനത്ത മഴ ഉണ്ടാകുമെന്നായിരുന്നു മുന്നറിയിപ്പ്. അണക്കെട്ടുകള്‍ അടക്കമുള്ളവയില്‍ ജൂലായില്‍തന്നെ വെള്ളം ഉയര്‍ന്നിരിക്കെ റെഡ് അലര്‍ട്ട് കിട്ടിയപ്പോള്‍ സംസ്ഥാനം സൂക്ഷിക്കേണ്ടതായിരുന്നു.

റെഡ് അലർട്ട് എന്നാൽ ആക്ഷൻ എടുക്കുക എന്നാണ് അർഥം. അതുണ്ടായോ എന്ന് അറിയില്ല. എന്നാല്‍, ഇക്കാര്യത്തില്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. ഓഗസ്റ്റ് നാലിനും 14 നും രണ്ടു സ്‌പെല്ലുകളിലായി മഴ കൂടുമെന്നാണ് അറിയിച്ചിരുന്നതെന്നുംഡോ. എം. രാജീവന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button