മഹാരാഷ്ട്ര: പ്രളയത്തെത്തുടര്‍ന്ന് കേരളത്തില്‍ ക്യാമ്പ് ചെയ്തിരുന്ന മഹാരാഷ്ട്രയിലെ 83 ഡോക്ടര്‍മാര്‍ നാട്ടില്‍ തിരിച്ചെത്തി. പ്രളയത്തെ തുടര്‍ന്നുണ്ടാകുന്ന സാംക്രമിക രോഗങ്ങള്‍ തടയുന്നതിന് ജനങ്ങളെ ബോധവത്കരിക്കാനും, ചികിത്സ നല്‍കാനുമാണ് ഇവര്‍ കേരളത്തിലെത്തിയിരുന്നത്. മുംബൈയിലെ ജെജെ, പൂനയിലെ സസ്സൂണ്‍ എന്നീ ഹോസ്പിറ്റലുകളിലെ യുവ ഡോക്ടര്‍മാരാണിവര്‍.
ഏറ്റെടുത്ത ദൗത്യം കൃത്യമായി നിര്‍വ്വഹിച്ചെന്ന് അവര്‍ വ്യക്തമാക്കി. രണ്ടു ഗ്രൂപ്പുകളിലായായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ദുരിതാശ്വാസ ക്യാമ്പുകളിലും ഗ്രാമങ്ങളിലുമായിരുന്നു ഇവരുടെ പ്രവര്‍ത്തനങ്ങള്‍. രോഗികള്‍ക്കായി മരുന്നുകള്‍, ഇഞ്ചക്ഷന്‍ എന്നിവയും ഇവര്‍ നല്‍കിയിരുന്നു. എലിപ്പനി, ഡയറിയ തുടങ്ങിയ രോഗങ്ങളിലാണ് ഇവര്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയിരുന്നത്. ആദ്യ രണ്ടു ദിവസങ്ങളില്‍ മലയാളം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നെന്നും പിന്നീട് രോഗങ്ങളുടെ പേരുകള്‍ പഠിച്ചുവെന്നും ഗ്രൂപ്പിലെ അംഗമായ ധര്‍മേഷ് പാട്ടേല്‍ പറഞ്ഞു.
ALSO READ:മഴക്കാലത്ത് പ്രധാനമായും ശ്രദ്ധിക്കേണ്ട രോഗങ്ങള്‍ ഇവയാണ്
മൂന്നു ജില്ലകളിലാണ് ഇവര്‍ പ്രവര്‍ത്തനം ഏകോപിപ്പിച്ചിരുന്നത്. സാഹചര്യങ്ങള്‍ മനസ്സിലാക്കി രോഗബാധിതര്‍ തന്നെ മരുന്നുകള്‍ ആവശ്യപ്പെട്ടെന്നും, അത് വളരെ ഗുണം ചെയ്‌തെന്നും അവര്‍ പറഞ്ഞു. തൊഴില്‍ മേഖലയില്‍ സേവനം ചെയ്യാന്‍ സാധിച്ച ഏറ്റവും നല്ല അവസരമായിരുന്നു ഇതെന്നും അവര്‍ അഭിപ്രായപ്പെട്ടു.
Post Your Comments