പ്രളയക്കെടുതിൽ മുങ്ങിതാഴ്ന്ന കേരളത്തിന് താങ്ങായി ഒരുപാട് അന്യഭാഷാ താരങ്ങൾ എത്തിയിരുന്നു. ഇപ്പോൾ കേരളത്തിന് സഹായമായി സ്റ്റണ്ട് മാസ്റ്റർ ആയ സിൽവയും എത്തിയിരിക്കുകയാണ്. അഞ്ചു ലക്ഷം രൂപയാണ് സിൽവ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. സിൽവ സ്റ്റണ്ട് മാസ്റ്റർ എന്നതിനപ്പുറം ഒരു നടനും കൂടിയാണ്. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ വലുതും ചെറുതുമായ വേഷങ്ങൾ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഹിന്ദി നടി കങ്കണയും കേരളത്തിന് സഹായവും ആയി എത്തിയിരുന്നു. 10 ലക്ഷം രൂപയാണ് കങ്കണ നൽകിയത്. രാജ്യത്തെ ഓരോരുത്തരും അവരവര്‍ക്ക് കഴിയുന്ന രീതിയില്‍ കേരളത്തെ സഹായിക്കാന്‍ മുന്നോട്ടുവരണമെന്ന് കങ്കണ അഭ്യര്‍ഥിച്ചു
Post Your Comments