
ചെന്നൈ : കേരളത്തിന് ഒരു ബിഗ് സല്യൂട്ട്..അതെ കേരളം രക്ഷാപ്രവര്‍ത്തനത്തിലും ഇന്ത്യക്ക് മാതൃകയാണ് . . .
പ്രളയം ചെന്നൈയെ വിഴുങ്ങിയപ്പോള്‍ അവിടെ സഹായത്തിനെത്തിയ മത്സ്യതൊഴിലാളികളെ രക്ഷാപ്രവര്‍ത്തനം കഴിഞ്ഞപ്പോള്‍ അവഗണിച്ചത് ചൂണ്ടിക്കാട്ടി മലയാളി യുവതി ഇട്ട ഫെയ്സ് ബുക്ക് പോസ്റ്റാണ് വൈറലായിരിക്കുന്നത്.
കേരളം മത്സ്യതൊഴിലാളികളോടും സൈനികരാടും കാണിച്ച ആദരവില്‍ താന്‍ അഭിമാനം കൊള്ളുന്നതായി ചെന്നൈയിലെ സ്വകാര്യ ഐ.ടി കമ്പനി മാനേജരായ സാന്ദ്രയാണ് ഫെയ്സ് ബുക്കിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
ഒരു മലയാളി ആണെന്നതില്‍ അഭിമാനം തോന്നുന്നുവെന്നും ചെന്നൈയിലെ പ്രളയം നേരിട്ടു കണ്ട താന്‍ അവിടെ കാണാത്ത പല നല്ല കാഴ്ചകളും കേരളത്തില്‍ കണ്ടെന്നും സാന്ദ്ര പറയുന്നു.
Post Your Comments