Latest NewsInternational

രോഹിൻഗ്യൻ വംശഹത്യ : സൈനിക മേധാവികളെ വിചാരണ ചെയ്യണമെന്ന് യുഎൻ

ജനീവ : രോഹിൻഗ്യൻ മുസ്‌ലിംകൾക്ക് നേരെയുണ്ടായ വംശഹത്യയും മനുഷ്യാവകാശ ലംഘനവും അക്രമണങ്ങളും സംബന്ധിച്ച് ഉന്നത മ്യാന്മർ സൈനിക ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിനും പ്രോസിക്യൂഷനുമായി ഐക്യരാഷ്ട്ര മനുഷ്യാവകാശ കമ്മിഷൻ നിയോഗിച്ച മൂന്നംഗ സമിതി ശുപാർശ ചെയ്തു. സൈനിക മേധാവി അടക്കം ആറു ജനറൽമാരെ വിചാരണ ചെയ്യണമെന്നാണ് സംഘം ശുപാർശ ചെയ്തിരിക്കുന്നത്.

ALSO READ: കേരളത്തെ സഹായിക്കാമെന്ന് ഐക്യരാഷ്ട്രസഭ

മ്യാന്മറിൽ സുരക്ഷാ സേനയ്ക്ക് നേരെ ഒരു ചെറിയ സായുധ റോഹിംഗ്യ വിഭാഗം നടത്തിയ ആക്രമണത്തെ തുടർന്ന് ഇവരെ തീവ്രവാദികളായി മ്യാൻമർ അധികൃതർ ചിത്രീകരിക്കുകയും കലാപാം അഴിച്ചു വിടുകയുമായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മുതൽ, 700,000 ത്തിലധികം രോഹിൻഗ്യൻ വംശജർ മ്യാന്മറിൽ നിന്ന് ബംഗ്ലാദേശിലേക്ക് ഓടിപ്പോയതായി കണ്ടെത്തിയിട്ടുണ്ട്.

വിവേചനരഹിതമായി കൊല്ലുക, സ്ത്രീകളെ ബലാൽസംഗം ചെയ്യുക, കുട്ടികളെ പീഡിപ്പിക്കുക, ഗ്രാമങ്ങൾ മുഴുവൻ ചുട്ടുകളയുക തുടങ്ങിയ പ്രവർത്തികൾ സൈനിക നടപടികളുടെ ഭാഗമായിരുന്നു എന്ന് പറഞ്ഞാൽ ഒരിക്കലും ന്യായീകരിക്കാൻ സാധ്യമല്ല എന്ന് വസ്തുതാന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

സൈനിക അതിക്രമങ്ങളിൽ നിന്നു ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാതെ ഓങ് സാൻ സൂചിയുടെ നേതൃത്വത്തിലുള്ള സർക്കാർ വംശഹത്യയ്ക്കു കൂട്ടുനിൽക്കുകയായിരുന്നെന്നും സമൂഹമാധ്യമമായ ഫെയ്സ്ബുക് വംശീയവിദ്വേഷം പടർത്താൻ ഉപയോഗിക്കപ്പെട്ടുവെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button