Latest NewsKerala

കേരളത്തെ സഹായിക്കാമെന്ന് ഐക്യരാഷ്ട്രസഭ

ന്യൂ ഡൽഹി : പ്രളയ ദുരന്തത്തിൽപെട്ട കേരളത്തെ സഹായിക്കാമെന്ന് ഐക്യരാഷ്ട്രസഭ. ഇത് സംബന്ധിച്ച നിലപാട് കേന്ദ്ര സർക്കാരിനെ അറിയിച്ചു. ഇന്ത്യ നിർദേശിക്കുന്ന സഹായം ചെയ്യാമെന്നും ദുരിതാശ്വാസത്തിലും പുനർ നിർമാണത്തിലും പങ്കു ചേരാമെന്നും യുഎൻ അറിയിച്ചു. രണ്ടു ദിവസത്തിനകം നിർദേശം ചർച്ച ചെയ്തു തീരുമാനം കൈകൊള്ളും.

Also readകേരളത്തിന് കൈത്താങ്ങായി കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ സഹായം

കേരളത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജിക്ക് മറുപടിയായി സമർപ്പിച്ച സത്യവാങ്മൂലത്തിലൂടെ പറഞ്ഞിരുന്നു. ഏറ്റവും വലിയ ദുരന്തമാണ് കേരളത്തിലുണ്ടായത്. എന്നാൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ നിയമപരമായി കഴിയില്ല. ദേശീയ അന്തർദേശീയ സഹായങ്ങൾ ലഭിക്കുന്ന ലെവൽ മൂന്ന് (എൽത്രീ ) വിഭാഗത്തിലാണ് കേരളത്തിലെ ദുരന്തമെന്നും ദേശീയദുരന്തം എന്നത് പൊതുസംഭാഷണ പ്രയോഗം മാത്രമാണ് എന്നും കേന്ദ്രം പറയുന്നു. അതേസമയം പ്രളയക്കെടുതിയിലുണ്ടായ നഷ്ടം കണക്കാക്കി സംസ്ഥാന സര്‍ക്കാര്‍ എത്രയും വേഗം കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button