ആലപ്പുഴ: കേരളത്തിന് ഒരാവശ്യം വന്നപ്പോള്‍ സഹായിക്കാനെത്തിയ മത്സ്യബന്ധന തൊഴിലാളികളെ അഭിനന്ദിക്കുന്നതായി രാഹുൽ ഗാന്ധി. കര്‍ഷകരെ പോലെതന്നെ കടുത്ത പ്രതിസന്ധിയിലാണ് രാജ്യത്തെ മത്സ്യതൊഴിലാളികളും. എങ്കിലും അവർ സഹായിക്കാൻ ഓടിയെത്തി. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി ഫിഷറീസ് മന്ത്രാലയം രൂപവത്കരിക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ആലപ്പുഴയില്‍ മത്സ്യ തൊഴിലാളികള്‍ക്ക് നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Read also: കുടുംബത്തിന്റെ പേരിൽ തന്നെ വിമർശിക്കരുതെന്ന് രാഹുൽ ഗാന്ധി
പ്രളയമുണ്ടായപ്പോള്‍ 70,000 പേരെയാണ് മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചത്. അതിന് നന്ദി പറയുന്നു. ഭാവിയില്‍ രക്ഷാദൗത്യങ്ങളില്‍ മത്സ്യത്തൊഴിലാളികളെയും തീരദേശ സേന ഉള്‍പ്പെടുത്തണം. അരക്ഷിതാവസ്ഥയിലുള്ള മൽസ്യത്തൊഴിലാളികൾക്കായി ഒരു മന്ത്രാലയം നിര്‍ബന്ധമാണ്. അത് യാഥാര്‍ഥ്യമാക്കുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.
Post Your Comments