Latest NewsAutomobile

രാജകീയ പ്രൗഡിയുമായി വരുന്നു ഇന്ത്യന്‍ മിലിറ്ററി ബുള്ളറ്റ്

രാജകീയ പ്രൗഡിയുമായി വരുന്നു.. റോയല്‍ എന്‍ഫീല്‍ഡിന്റെ ഇന്ത്യന്‍ മിലിറ്ററി ബുള്ളറ്റ്. ഇന്ത്യന്‍ മിലിറ്ററിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ഐക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് പുതിയ പതിപ്പാണ് വിപണിയില്‍ ഇറക്കുന്നത്. ഇന്ത്യന്‍ മിലിറ്ററി ബുള്ളറ്റ് ക്ലാസിക്ക് 350 സിസിയെ അടിസ്ഥാനപ്പെടുത്തിയായിരിക്കും നിര്‍മിക്കുക.

രണ്ടാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടീഷ് പാരാട്രൂപ്പേഴ്‌സ് ഉപയോഗിച്ചിരുന്ന റോയല്‍ എന്‍ഫീല്‍ഡ് RE/WD 250 (ഫ്‌ലൈയിങ്ങ് ഫ്‌ലീ) എന്ന മോഡലില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പെഗാസസ് ഇറക്കിയത്. യുദ്ധകാലത്ത് യു കെയിലെ വെസ്റ്റ്വുഡില്‍ ഭൂമിക്കടിയില്‍ സജീകരിച്ച ശാലയിലായിരുന്നു റോയല്‍ എന്‍ഫീല്‍ഡ് ഈ ബൈക്കുകള്‍ നിര്‍മിച്ചിരുന്നത്. 59 കിലോ മാത്രം ഭാരമുണ്ടായിരുന്ന ഫ്‌ളൈയിങ്ങ് ഫ്‌ളീയാണ് ബ്രിട്ടീഷ് ആര്‍മി യുദ്ധമുഖത്ത് വ്യാപകമായി ഉപയോഗിച്ചിരുന്നത്. വെസ്റ്റ് വുഡിലെ ഭൂഗര്‍ഭ അറയില്‍ നിര്‍മിച്ചിരുന്ന മോട്ടോര്‍ സൈക്കിള്‍ വിമാനത്തില്‍ നിന്നും പാരച്യുട്ട് ഉപയോഗിച്ചാണ് യുദ്ധഭൂമിയില്‍ എത്തിച്ചിരുന്നത്.

read also : ഏവരും ആകാംഷയോടെ കാത്തിരുന്ന ബൈക്കിന്റെ ബുക്കിംഗ് നീട്ടി റോയല്‍ എന്‍ഫീല്‍ഡ്

ബൈക്കിനു കരുത്തേകിയത് ക്ലാസിക്കിലെ 499 സി സി, എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ തന്നെയാവും. 5,250 ആര്‍ പി എമ്മില്‍ 27.2 ബി എച്ച് പി വരെ കരുത്തും 4,000 ആര്‍ പി എമ്മില്‍ 41.3 എന്‍ എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. ഷാസി, ബ്രേക്ക്, ടയര്‍ തുടങ്ങിയവയിലും ക്ലാസിക്കും പെഗാസസുമായി വ്യത്യാസമൊന്നുമില്ല.

അതേസമയം, സൈനിക ശൈലിയിലുള്ള കാന്‍വാസ് പാനിയര്‍, ബ്രൗണ്‍ ഹാന്‍ഡില്‍ ബാര്‍ ഗ്രിപ്, എയര്‍ ഫില്‍റ്ററിനു കുറുകെ ബ്രാസ് ബക്കിളോടെയുള്ള ലെതര്‍ സ്ട്രാപ്, കറുപ്പ് സൈലന്‍സര്‍, റിം, കിക്ക് സ്റ്റാര്‍ട്ട് ലീവര്‍, പെഡല്‍, ഹെഡ് ലൈറ്റ് ബീസല്‍ തുടങ്ങിയവയൊക്കെ പെഗാസസിനെ വേറിട്ടു നിര്‍ത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button