Latest NewsNewsUncategorized

അപകടമേഖലയായ ഇടുക്കിയിൽ നിന്ന് ജനങ്ങളെ മാറ്റിപാർപ്പിക്കുമ്പോൾ ജില്ല നേരിടുന്നത് ഏറ്റവും വലിയ കുടിയിറക്കൽ ഭീഷണി : സഭയ്ക്ക് പോലും പ്രകൃതിയുടെ തിരിച്ചടിയില്‍ മിണ്ടാട്ടം മുട്ടി

ഇതോടെ പരിസ്ഥിതി ലോല മേഖലയില്‍ വീടുവെച്ചവര്‍ അടക്കം ദുരിതഭീതിയിലാണ്.

തൊടുപുഴ: കാലവര്‍ഷം കനത്ത നാശനഷ്ടം വരുത്തിവെച്ച ഇടുക്കിയില്‍ ഇനിയൊരു പുനരധിവാസത്തിന് കടമ്പകളേറെ. അപകടമേഖലയിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുമ്പോൾ ജില്ല അഭിമുഖീകരിക്കുന്നത് ഏറ്റവും വലിയ കുടിയിറക്കലിന്. കുന്നിന്‍ മുകളിലും ചരിവിലുമായി വെച്ച വീടുകള്‍ ഇടിഞ്ഞുവീണ് വാസയോഗ്യമല്ലാതായ അവസ്ഥ ഉണ്ടായി . ഇടുക്കിയില്‍ മാത്രം 1200 വീടുകല്‍ പൂര്‍ണായും തകര്‍ന്നു. ഭാഗികമായി തകര്‍ന്നത് 2266 വീടുകളുമാണ്. അപകടാവസ്ഥയില്‍ തകര്‍ച്ചാഭീഷണിയും ബലക്ഷയവും നേരിടുന്ന വീടുകളുടെ എണ്ണം പതിനായിരം കവിയും. ഇതോടെ പരിസ്ഥിതി ലോല മേഖലയില്‍ വീടുവെച്ചവര്‍ അടക്കം ദുരിതഭീതിയിലാണ്.

അതീവഅപകടകരമെന്നു വിലയിരുത്തിയ ഇത്തരം പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെ ഇടുക്കിയല്‍ വീണ്ടുമൊരു കുടിയിറക്ക് ഭീഷണി നേരിടുകയാണ്. വാസയോഗ്യമല്ലാത്ത 1584 വീടുകള്‍ ജില്ലയിലുണ്ടെന്ന കണക്കാണ് ഉദ്യോഗസ്ഥര്‍ നല്‍കിയത്. 278 ഇടങ്ങളില്‍ ഉരുള്‍പൊട്ടി. 2,000 കിലോമീറ്ററോളം റോഡ് തകര്‍ന്നു. 61 കോടി രൂപയുടെ കൃഷി നാശമുണ്ടായി. എന്നാല്‍ ഈ കണക്കുകള്‍ തെറ്റാണെന്ന് എംഎല്‍എമാര്‍ ആരോപിച്ചു. ജില്ലയിലെ 1,500 വീടുകളില്‍ വൈദ്യുതി എത്താനുണ്ട്. അപകടത്തിലായ 10,961 വീടുകളില്‍ 6,000 വീടിന്റെ ബലപരിശോധന പൂര്‍ത്തിയായിട്ടുണ്ട്.

കണക്കെടുപ്പ് പൂര്‍ത്തിയാകുന്നതോടെ നാശനഷ്ടക്കണക്ക് വന്‍തോതില്‍ വര്‍ധിച്ചേക്കും. തകര്‍ന്ന പാലങ്ങള്‍ പുതുക്കിപ്പണിയണം. ചെറുതോണി, പെരിയവര പാലങ്ങളുടെ താല്‍ക്കാലിക പണി ആരംഭിച്ചിട്ടുണ്ട്. മിക്ക റോഡുകളിലൂടെയും ചെറിയ വാഹനങ്ങള്‍ മാത്രമാണു കടത്തിവിടുന്നത്. തൊടുപുഴ-പുളിയന്മല, കൊച്ചി-ധനുഷ്‌കോടി അടക്കമുള്ള പാതകള്‍ പൂര്‍ണമായും ഗതാഗതയോഗ്യമാകണമെങ്കില്‍ മാസങ്ങളെടുക്കും.പരിസ്ഥിതിലോലപ്രദേശത്ത് നാം നടത്തിയ അശാസ്ത്രീയവും പ്രകൃതിസൗഹൃദവുമല്ലാത്ത നിര്‍മ്മാണങ്ങളാണ് ഇടുക്കിയുടെ നാശത്തെ ഇത്രയേറെ ഗുരുതരമാക്കിയത് എന്ന് പറയാന്‍ വാക്കുകള്‍ വേണ്ട, ഈ ചിത്രങ്ങള്‍ക്ക് ആവും.

ഇടുക്കിയുടെ മലമുകളില്‍ ഇനിയൊരു നിര്‍മ്മാണം എങ്ങനെയാവണം എന്ന് പറയാന്‍ ഇവിടുത്തെ ഭരണകൂടം ബാധ്യസ്ഥമാണ്. ചെറുതോണി മുതല്‍ നേരിമംഗലം വരെ പെരിയാറിന്റെ തീരങ്ങളില്‍ സംഭവിച്ച ദാരുണമായ നാശനഷ്ടങ്ങള്‍ക്ക് ഉത്തരം പറയേണ്ടത് കെഎസ്‌ഇബിയുമാണ്. കൈയേറി നിര്‍മ്മിച്ച കെട്ടിടങ്ങളെല്ലാം പ്രകൃതി വീണ്ടെടുത്തപ്പോള്‍ ഗാഡ്ഗില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ വാളെടുത്ത കത്തോലിക്കാ സഭയ്ക്ക് പോലും മിണ്ടാട്ടം മുട്ടിയ അവസ്ഥയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button