സിഡ്നി : ഓസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യൻ അണ്ടർ 23 ടീമിന് തോൽവി. ഓസ്ട്രേലിയൻ എ ലീഗ് ടീം സിഡ്നി എഫ് സിയോടാണ് ഇന്ത്യൻ ടീം പരാജയപ്പെട്ടത്. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യയെ സിഡ്നി എഫ് സി തോൽപ്പിച്ചത്.
ALSO READ: അണ്ടര്‍ 16 ഫുട്ബോള്‍ സൗഹൃദ മത്സരത്തില്‍ മലേഷ്യക്കെതിരെ ഇന്ത്യയ്ക്ക് വിജയം
37ആം മിനുട്ടിൽ തന്നെ സിഡ്നി എഫ് സിയ്ക്ക് വേണ്ടി അലക്സ് ബ്രോസ്ഖ് ആദ്യ ഗോൾ നേടി. പിന്നീട് ഇഞ്ചുറി ടൈമിൽ ഒരു ഗോൾ കൂടി നേടി സിഡ്നി എഫ് സി ലീഡ് നിലനിർത്തി. ആദം ലി ഫോൻഡ്രെയാണ് രണ്ടാം ഗോൾ നേടിയത്. ഇതോടെ ഇന്ത്യൻ ടീം സിഡ്നിയുടെ മുൻപിൽ പതറിയെങ്കിലും അവസാന നിമിഷം വരെ മികച്ച പ്രകടനം പുറത്തെടുത്തു. എന്നാൽ മത്സരം അവസാനിക്കാൻ 4 മിനിറ്റ് ബാക്കി നിൽക്കെ ട്രെന്റ് ബുഹാജിയാർ മൂന്നാമത്തെ ഗോൾ കൂടി നേടിയതോടെ സിഡ്നി എഫ് സിയുടെ വിജയമുറപ്പിച്ചു.
Post Your Comments