മുൻ ഇന്ത്യൻ ഫുട്ബോൾ താരം പ്രണവ് ഗാംഗുലി (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊൽക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം. ഇന്ത്യക്കായി മധ്യനിരയിൽ കളിച്ച ഗാംഗുലി നേപ്പാളിൽ നടന്ന മെർദേഖാ കപ്പിലെ പ്രധാന താരമായിരുന്നു. കൊൽക്കത്തയിലെ ഹൗറാ യൂണിയൻ ക്ലബിൽ നിന്നായിരുന്നു കരിയറിന് തുടക്കം.
1967 ൽ മോഹൻ ബഗാനിലേക്ക് ചേക്കേറിയ ഗാംഗുലി ഏഴ് സീസണുകൾ ബഗാനൊപ്പം കളിച്ചു. 1967 ലും 1971 ലും വെസ്റ്റ്ബംഗാളിനായി സന്തോഷ് ട്രോഫി നേടിയിരുന്നു. ഈസ്റ്റ് ബംഗാളിനെതിരെ ഇരട്ട ഗോൾ നേടിയ ഗാംഗുലിയുടെ മികവിലാണ് മോഹൻ ബഗാൻ 1969ലെ ഐഎഫ്എ ഷീൽഡ് നേടിയത്.
Post Your Comments