വാട്സ് ആപ്പിൽ അയക്കുന്ന വിവിധ സന്ദേശങ്ങൾക്ക് ലഭിക്കുന്ന ഏൻഡ് ടു ഏൻഡ് എൻക്രിപ്‌ഷൻ സംരക്ഷണം ഗൂഗിൾ സര്‍വീസസില്‍ ലഭിക്കില്ല. നിങ്ങൾ ഗൂഗിൾ ഡ്രൈവിൽ ബാക്ക്അപ്പ് ചെയുന്ന സന്ദേശങ്ങൾക്കോ മീഡിയക്കോ ഈ സംരക്ഷണം ലഭിക്കില്ലെന്ന വിവരം വാട്സ് ആപ്പ് തന്നെയാണ് അറിയിച്ചത്. അയക്കുന്ന ആൾക്കും സ്വീകരിക്കുന്ന ആൾക്കും മാത്രം സന്ദേശം കാണാൻ സാധിക്കാനായി രൂപപ്പെടുത്തിയ സുരക്ഷിത സംവിധാനമാണ് ഏൻഡ് ടു ഏൻഡ് എൻക്രിപ്‌ഷൻ. അതേസമയം ഗൂഗിൾ ഡ്രൈവിൽ ബാക്കപ്പ് സംവിധാനം വാട്സ് ആപ്പിൽ നിർബന്ധമല്ല. ഉപയോക്താക്കൾക്ക് താൽപര്യം ഉണ്ടെങ്കിൽ മാത്രം ചെയ്യാവുന്നതാണ്.
Also read : ഇന്ത്യൻ മാർക്കറ്റ് പിടിക്കാൻ റിയൽമി 2 നാളെ അവതരിക്കും
Post Your Comments