ജക്കാർത്ത : ഏഷ്യൻ ഗെയിംസിന്റെ ഒൻപതാം ദിനത്തിൽ ഇന്ത്യയ്ക്ക് വീണ്ടും വിജയത്തിളക്കം. വനിത വിഭാഗം ഹോക്കിയില്‍ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ തായ്ലാന്ഡിനെതിരെയാണ് ഇന്ത്യയ്ക്ക് വിജയം. ഏകപക്ഷീയമായ അഞ്ച് ഗോളിനാണ് തായ്ലാന്ഡിനെ ഇന്ത്യൻ വനിതാ ടീം പരാജയപ്പെടുത്തിയത്.
Also Read: ഏഷ്യൻ ഗെയിംസ് 2018 : പ്രതീക്ഷകളുയർത്തി സിന്ധു ഫൈനലിൽ
ആദ്യ പകുതിയില്‍ ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല. 37ാം മിനുട്ടിൽ ഇന്ത്യയുടെ റാണി രാംപാല്‍ ആണ് ആദ്യം ഗോൾവല കുലുക്കിയത്. മത്സരത്തിൽ റാണി ഹാട്രിക്ക് നേടി. കൂടാതെ മോണിക്ക, നവജോത് എന്നിവർ ഓരോ ഗോൾ വീതം നേടി ഇന്ത്യയെ വിജയത്തിലെത്തിച്ചു.
Post Your Comments