കൊല്‍ക്കത്ത: സെയില്‍സ്മാന്‍മാരെ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. പണം വാങ്ങാനായി വീട്ടിലേക്കെത്തിയ രണ്ട് സെയില്‍സ്മാന്മൊ പാനീയത്തില്‍ വിഷം ചേര്‍ത്ത് കൊലപ്പെടുത്താനാണ് യുവതി ശ്രമിച്ചത്. പശ്ചിമബംഗാളിലെ കൊല്‍ക്കത്തയിലാണ് കിച്ചന്‍ചിമ്മിനി എന്ന കമ്പനിയിലെ കിച്ചന്‍ചിമ്മിനി എന്ന കമ്ബനിയിലെ അലിപൂര്‍ സ്വദേശിയായ മധുമതി സാഹ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
മധുമതി കഴിഞ്ഞ മാസം കമ്പനിയില്‍ നിന്നും ചിമ്മിനി വാങ്ങിയിരുന്നു. പൈസയ്ക്ക് പകരം മധുമതി നല്‍കിയ ചെക്ക് മടങ്ങുകയായിരുന്നു. പിന്നീട് കമ്പനി മധുമതിയെ വിളിച്ചപ്പോള്‍ പണം നല്‍കാമെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ സെയില്‍സ്മാന്‍മാരെ അറിയിക്കുകയും ചെയ്തു.
Also Read : കല്യാണം ഉറപ്പിച്ചതിന് രക്ഷിതാക്കളെ വിഷം കൊടുത്ത് കൊല്ലാന്‍ പദ്ധതിയിട്ടൊരു മകന്‍; സംഭവം ഇങ്ങനെ
അങ്ങനെ വീട്ടിലെത്തിയ സെയില്‍സ്മാന്മാരെയാണ് യുവതി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വിഷം ചേര്‍ത്ത പാനീയം കുടിച്ച അമിത് ചക്രബര്‍ത്തി അബോധാവസ്ഥയിലായത് കണ്ട സോമനാഥ് വീട്ടില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലിസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മധുമതി സാഹയ്ക്കെതിരെ കേസെടുത്തത്.
Post Your Comments