ന്യൂഡല്‍ഹി : ഇന്ത്യൻ വിപണിയിൽ അടിമുടി മാറ്റങ്ങൾക്ക് ഒരുങ്ങി സ്‌കോഡ. ഇന്ത്യയില്‍ തങ്ങളുടെ ബ്രാന്‍ഡിന്റെ വില്‍പ്പന കൂടുതലാക്കുന്നതിന്റെ ഭാഗമായി സെയില്‍സ് സര്‍വീസ് പുനര്‍രൂപകല്‍പ്പന ചെയ്യാനാണു സ്കോഡ ഒരുങ്ങുന്നത്. ഉപഭോക്താക്കളും ബ്രാന്‍ഡും തമ്മില്‍ ഒരു ബന്ധം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി മൈ സ്‌കോഡ മൊബൈല്‍ ആപ്ലിക്കേഷനും കമ്പനി അവതരിപ്പിച്ചു.
Also read : കരസേനയ്ക്ക് കരുത്തേകാൻ ആര്‍മി എഡിഷന്‍ സഫാരി സ്‌റ്റോമുമായി ടാറ്റ
24*7 കസ്റ്റമര്‍ സര്‍വീസ് നടപ്പാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നു സ്‌കോഡ ഓട്ടോ ഇന്ത്യ ഡയറക്ടര്‍ അഷുതോഷ് ദിക്‌സിത് പറഞ്ഞു. നാല് വര്‍ഷത്തെ സര്‍വീസ് കെയറും, അതിനൊപ്പം വാറണ്ടിയും റോഡ് സൈഡ് അസിസ്റ്റന്‍സും, മെയിന്റനന്‍സ് പാക്കേജും സ്‌കോഡ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments