മുംബൈ: ഇന്ത്യൻ ഓഹരി വിപണിയിൽ വൻ കുതിപ്പ്. സെൻസെക്സ് 442 പോയിന്റ് ഉയർന്ന് 38,610 എന്ന നിലയിലെത്തി, നിഫ്റ്റി 135 പോയിൻറ് ഉയർന്ന് 11,659 ലെത്തി. അതേസമയം, ഓഹരി വ്യാപാരം തുടങ്ങിയപ്പോൾ രൂപയുടെ മൂല്യവും ഉയർന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം 15 പൈസ ഉയർന്ന് 69.76 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
Also Read: ഇംഗ്ളണ്ട് ഫാസ്റ്റ് ബൗളർ ആൻഡേഴ്സണെ പുകഴ്ത്തി ഓസ്ട്രേലിയൻ ഇതിഹാസം ഗ്ലെൻ മക്ഗ്രാത്ത്
മെറ്റല്‍, ബാങ്കിങ്, കണ്ഡ്യൂറബിള്സ്, പൊതുമേഖല തുടങ്ങിയ കമ്ബനികളുടെ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. പവർ ഗ്രിഡ് 2.83%, യെസ് ബാങ്ക് 2.10%, ഭാരതി എയർടെൽ 2.09% എന്നീ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, ഇന്‍ഫോസീസ്, എസ്ബിഐ, ആക്സിസ് ബാങ്ക്, എച്ച്സിഎല്‍,ടെക്, സിപ്ല, ടാറ്റ മോട്ടേഴ്സ് തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.
Post Your Comments