യുഎഇ: യുഎഇയിലേക്ക് നിരോധിത ലഹരിമരുന്നുകൾ കടത്തിയ പ്രവാസികൾക്ക് 10 വർഷം തടവിന് വിധിച്ചു. ഇവർ 1.4 മില്യൺ നിരോധിത ലഹരിമരുന്നുകൾ യുഎഇയിൽ എത്തിക്കുകയും വിൽക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇറാനികളായ പ്രതികൾക്ക് 58 കാരനായ പിആർഒ ഉദ്യോഗസ്ഥനും കൂട്ടുനിന്നു. ഇയാൾക്കെതിരെയും ഇതേ കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. പ്രതികൾക്ക് കോടതി 100,000 ദിർഹം പിഴയും കോടതി വിധിച്ചിട്ടുണ്ട്. ജയിൽ ശിക്ഷയ്ക്ക് ശേഷയും പിഴ അടയ്ക്കുകയും ചെയ്ത ശേഷം പ്രതികളെ അവരുടെ രാജ്യത്തേക്ക് മടക്കിയയ്ക്കും.
ALSO READ:യുഎഇയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
ജനുവരി 16നാണ് നിരോധിത ലഹരിമരുന്നുകളുമായി എത്തിയ പ്രതികളെ പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ബോട്ടിൽ നിന്നുമാണ് പ്രതികളെ മയക്കുമരുന്നുകളുമായി പിടികൂടിയത്.
Post Your Comments