Latest NewsKeralaIndia

രാഹുല്‍ ഗാന്ധി നാളെ കേരളത്തിൽ

കേരളം ഒന്നിച്ചു പ്രവര്‍ത്തിച്ചതിനാലാണ് പ്രളയക്കെടുതിയെ അതിജീവിക്കാനായതെന്നു

ഡൽഹി : പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. രാവിലെ പത്തുമണിക്ക് തിരുവനന്തപുരത്തെത്തുന്ന രാഹുല്‍ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം ചെങ്ങന്നൂരിലേക്ക് പോകും. അവിടെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പിലേക്കും പോകും.

രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് സ്വീകരണം നല്‍കുന്ന പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. തുടർന്ന് ദുരന്തം ഏറെ സംഭവിച്ച എറണാകുളത്തെ ആലുവ, പറവൂർ തുടങ്ങിയ സ്ഥലങ്ങൾ റോഡ് മാർഗം വഴിയെത്തി സന്ദർശിക്കും. തുടര്‍ന്ന് ഉച്ചയോടെ കോഴിക്കോട്ടേക്കും, അവിടെ നിന്ന് പ്രത്യേക വിമാനത്തില്‍ തിരിച്ചു ഡൽഹിയിലേക്ക് മടങ്ങുകയും ചെയ്യും.

Read also:പ്രളയം:കുട്ടനാട്ടിലെ 5 കുടുംബങ്ങള്‍ കഴിയുന്നത് സെമിത്തേരിയില്‍

പ്രളയക്കെടുതി മൂലം തകർന്ന ആയിരം വീടുകള്‍ പുതിയതായി കെ.പി.സി.സി  നിര്‍മ്മിച്ചുനല്‍കുമെന്ന് രാഹുല്‍ ഗാന്ധി നേരത്തേ പ്രഖ്യാപിച്ചിരുന്നു. അതിനിടെ, കേരളം ഒന്നിച്ചു പ്രവര്‍ത്തിച്ചതിനാലാണ് പ്രളയക്കെടുതിയെ അതിജീവിക്കാനായതെന്നു ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍ അഭിപ്രായപ്പെട്ടു.

കേരളത്തിന് 25,000 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നും ഇതു പരിഹരിക്കാൻ കേന്ദ്രസഹായം ആവശ്യമാണെന്നും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കാന്‍ ചെങ്ങന്നൂരിലെ പണമുള്ളവര്‍ തയ്യാറകണമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button