വാല്‍പാറ : കേരളത്തില്‍ വെള്ളപ്പൊക്കത്തിനു ശേഷം ഭൂമിയിലുടനീളം പ്രകടമായ മാറ്റങ്ങള്‍ കാണുന്നു. ചിലയിടത്ത് ഭൂമി കിലോമീറ്ററുകളോളം വിണ്ടു കീറിയും, ചിലയിടത്ത് ഭൂമി താഴ്ന്നു പോയതുമെല്ലാം കുറച്ചു ദിവസമായി പുറത്തുവരുന്ന വാര്‍ത്തകളാണ്. ഇപ്പോള്‍ ജനങ്ങളില്‍ വീണ്ടും ആശങ്ക സൃഷ്ടിച്ചു ഭൂമിയില്‍ വിള്ളല്‍ ഉണ്ടായിരിക്കുന്നത് വാല്‍പാറയിലെ തേയിലത്തോട്ടങ്ങളിലാണ്. വാല്‍പാറയ്ക്കു സമീപമുള്ള നടുമല എസ്റ്റേറ്റില്‍ ഏകദേശം 300 അടി ദൂരത്തില്‍ ഭൂമി രണ്ടായി പിളര്‍ന്നു മൂന്നടി താഴ്ചയിലേക്കു പോയി. തൊട്ടടുത്തുള്ള റോഡിലും വൈദ്യുതി വകുപ്പിന്റെ ട്രാന്‍ഫോമറിന്റെ തൊട്ടടുത്തുമാണ് ഈ പിളര്‍പ്പുള്ളത്.
read also : ഭൂമിയില്‍ വന്‍ ദുരന്തം : കടലിനടിയിലുള്ള വിനാശകാരികളായ അഗ്നി പര്‍വ്വതങ്ങള്‍ സൂചന നല്‍കി തുടങ്ങി :
ഇതേപോലെ മറ്റു പല എസ്റ്റേറ്റുകളിലും ഇത്തരം ഭൂമി പിളര്‍ന്നിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. ബന്ധപ്പെട്ടവര്‍ എത്രയും പെട്ടെന്നു പരിശോധന നടത്തി ഇത് ഉരുള്‍പൊട്ടലുണ്ടാക്കുന്നതാണോ എന്നും പിളര്‍പ്പുണ്ടായതു ഭൂചലനം വഴിയാണോ എന്നും മറ്റും വ്യക്തമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഈ പിളര്‍പ്പിനു ശേഷം ഇതുവഴി ആശങ്കയോടെയാണു തൊഴിലാളികള്‍ കടന്നുപോകുന്നത്.
Post Your Comments