KeralaLatest News

പ്രളയ ബാധിതർക്ക് ആശ്വാസം: ആരോഗ്യ രംഗത്ത് കൈത്താങ്ങുമായി മഹാരാഷ്ട്ര സർക്കാർ

ഇവരുടെ സേവനം കൂടാതെ പത്തുലക്ഷം രൂപയുടെ മരുന്നുകളും ഇവർ കേരളത്തിലേക്ക് എത്തിച്ചു.

ആലപ്പുഴ: കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് കൈത്താങ്ങുമായി മഹാരാഷ്ട്ര സർക്കാർ. കഴിഞ്ഞ ഒരാഴ്ചയായി മഹാരാഷ്ട്രയിൽ നിന്നും എത്തിയ 90 ഓളം ഡോക്ടർമാർ കേരളത്തിലെ വിവിധ ജില്ലകളിൽ മെഡിക്കൽ ക്യാമ്പുകൾ നടത്തി വരികയാണ്. മഹാരാഷ്ട്ര ആരോഗ്യ മന്ത്രി ഗിരീഷ് മഹാജൻ നേരിട്ട് എത്തി ആയിരുന്നു കേരളത്തിലെ ഇവരുടെ പ്രവർത്തനങ്ങൾ ഏകോപിച്ചത്. ഇവരുടെ സേവനം കൂടാതെ പത്തുലക്ഷം രൂപയുടെ മരുന്നുകളും ഇവർ കേരളത്തിലേക്ക് എത്തിച്ചു.

മൂന്നു ജില്ലകൾ കേന്ദ്രീകരിച്ച് മൂന്നു സംഘങ്ങൾ ആയി തിരിഞ്ഞ് ആയിരുന്നു ഇവരുടെ പ്രവർത്തനം. ഇരുപത്തി ഓന്നാം തീയതി ആയിരുന്നു സംഘം കേരളത്തിൽ എത്തിയത്. ഇതുവരെ പതിനാറായിരത്തോളം ആളുകളെ ആണ് ഇവർ ചികിത്സിച്ചത്.കൂടാതെ പ്രളയം മുങ്ങി കിടക്കുന്ന പ്രദേശങ്ങളിലെ വെള്ളം വറ്റിക്കാനായി 50 പമ്പുകളും കേരളത്തിന് മന്ത്രി ഗിരീഷ് മഹാജൻ നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button