ദുബായ് : ഷാർജയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഇന്ത്യക്കാരന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. ഷാർജയിലെ അൽ നഹ്‌ദ ഏരിയയിലാണ് സംഭവം. അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ദുർഗന്ധം പുറത്തു വന്നതോടെ സമീപവാസികളാണ് പോലീസിൽ വിവരമറിയിച്ചത്. പോലീസ് സ്ഥലത്തെത്തി അപ്പാര്‍ട്ട്‌മെന്റ് പരിശോധിച്ചപ്പോഴാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കർണാടക സ്വദേശിയായ അബ്സാർ മോഹ്റ്റിഷമാണ് മരിച്ചത്. 29 കാരനായ ഇയാൾ ഷാർജയിലെ ഒരു അന്താരാഷ്ട്ര ഫാഷൻ കമ്പനിയിലെ ജീവനക്കാരനായിരുന്നു.
ALSO READ: അപ്പാര്‍ട്ട്‌മെന്റില്‍ ഒമ്പത് മൃതദേഹങ്ങളുടെ ഭാഗങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്
യുവാവ് 2010 മുതൽ സാറയിൽ ജോലിചെയ്തു വരികയാണ്. അബ്സാറിന്റെ സഹോദരൻ ഷാർജയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. അവിവാഹിതനായ ഇയാൾ കൂട്ടുകാർക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. എന്നാൽ ബലിപെരുന്നാൾ അവധിയെ തുടർന്ന് ഒപ്പമുണ്ടായിരുന്നവരെല്ലാം നാട്ടിൽ പോയിരുന്നു. ഈ സമയത്താണ് മരണം സംഭവിച്ചതെന്നാണ് സംശയം. എങ്ങനെയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments