Food & CookeryLife Style

നാവില്‍ വെള്ളമൂറും ഗുസ്താബാ ട്രൈ ചെയ്താലോ ?

അതുകൊണ്ടുതന്നെ നമ്മള്‍ മലയാളികള്‍ക്ക് ഈ വിഭവത്തെ കുറിച്ച് കൂടുതലൊന്നും അറിയാന്‍ സാധ്യതയുണ്ടാകില്ല

ഒരു കാശ്മീരി വിഭവമാണ് ഗുസ്താബാ. അതുകൊണ്ടുതന്നെ നമ്മള്‍ മലയാളികള്‍ക്ക് ഈ വിഭവത്തെ കുറിച്ച് കൂടുതലൊന്നും അറിയാന്‍ സാധ്യതയുണ്ടാകില്ല. വളരെ കുറഞ്ഞ സമയംകൊണ്ട് വളരെ രുചികരമായ രീതിയില്‍ തയാറാക്കാന്‍ കഴിയുന്ന ഒന്നാണ് ഗുസ്താബാ. അത് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

ചേര്‍ക്കേണ്ട ഇനങ്ങള്‍

ആട്ടിറച്ചി – കാല്‍ കിലോ
കുരുമുളക് പൊടി – അര ടീസ്പൂണ്‍
പാല്‍ – അര ലിറ്റര്‍
ചുക്ക് പൊടിച്ചത് – ഒരു നുള്ള്
കരയാമ്പു പൊടിച്ചത് – ഒരു നുള്ള്
ഏലയ്ക്കാ പൊടിച്ചത് – ഒരു നുള്ള്
കുരുമുളക് പൊടിച്ചത് – ഒരു നുള്ള്
ക്രീം – 2 ടേബിള്‍ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

പാകം ചെയ്യേണ്ട വിധം

ഇറച്ചിയില്‍ ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് മീന്‍സ് ചെയ്ത് ഉരുളകളാക്കി വയ്ക്കുക. ചൂടായ എണ്ണയില്‍ ഈ ഉരുളകള്‍ വറുക്കുക. അര ലിറ്റര്‍ പാലെടുത്ത് 4 മുതല്‍ 7 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് അടുപ്പില്‍ വച്ച് ഇളക്കുക. ഒഴിച്ച പാല്‍ വറ്റി പകുതിയാകുമ്പോള്‍ തയ്യാറാക്കി വച്ചിരിക്കുന്ന ഉരുളകള്‍ പാലിലേക്ക് ഇടുക. പിന്നീട് രണ്ട് ടേബിള്‍ സ്പൂണ്‍ ക്രീമും ചേര്‍ക്കുക. അതിനുശേഷം പാല്‍ ഇളക്കി ഒന്നുകൂടെ വറ്റിച്ച് പകുതിയാകുമ്പോള്‍ ഇറക്കി വയ്ക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button