Latest NewsIndia

ഗോ​ര​ഖ്പൂ​രി​ലെ ശിശുമരണം ഓക്സിജൻ കുറവ് മൂലമല്ല സംഭവിച്ചത് : യോഗി ആദിത്യനാഥിന്റെ വെളിപ്പെടുത്തൽ

ആ​ശു​പ​ത്രി​യി​ലെ ഓ​ക്സി​ജ​ന്‍ വി​ത​ര​ണം ത​ട​സ​പ്പെ​ട്ട​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്ന് ആ​രോ​പ​ണ​മു​യ​ര്‍​ന്നു.

ല​ക്നൗ: ഗോ​ര​ഖ്പൂ​രി​ലെ ബാ​ബാ രാ​ഘ​വ് ദാ​സ് മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലെ അ​റു​പ​ത് ശി​ശു​ക്ക​ള്‍ മ​ര​ണ​മ​ട​ഞ്ഞ​തി​നു കാ​ര​ണം ആ​ശു​പ​ത്രി​യി​ലെ ആ​ഭ്യ​ന്ത​ര രാ​ഷ്ട്രീ​യ​മാ​ണെ​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. ഓ​ക്സി​ജ​ന്‍ കു​റ​വ​ല്ല ദു​ര​ന്ത​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നും ശി​ശു​മ​ര​ണം യാ​ഥാ​ര്‍​ഥ്യ​ത്തേ​ക്കാ​ള്‍ പെ​രു​പ്പി​ച്ച് കാണിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കു​റ്റ​പ്പെ​ടു​ത്തി. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ അ​റു​പ​തു ശി​ശു​ക്ക​ളാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​ത്തി​ലെ ആ​ശു​പ​ത്രി​യി​ല്‍ മ​ര​ണ​മ​ട​ഞ്ഞ​ത്. ആ​ശു​പ​ത്രി​യി​ലെ ഓ​ക്സി​ജ​ന്‍ വി​ത​ര​ണം ത​ട​സ​പ്പെ​ട്ട​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്ന് ആ​രോ​പ​ണ​മു​യ​ര്‍​ന്നു.

എ​ന്നാ​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍ ഈ ​ആ​രോ​പ​ണം നി​ഷേ​ധി​ച്ചിരുന്നു. സം​ഭ​വം ന​ട​ന്ന​പ്പോ​ള്‍​ത​ന്നെ ആ​രോ​ഗ്യ ഡ​യ​റ​ക്ട​ര്‍, ആ​രോ​ഗ്യ മ​ന്ത്രി, മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി എ​ന്നി​വ​ര്‍ സ്ഥ​ല​ത്ത് എ​ത്തി റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. അ​ടു​ത്ത ദി​വ​സം, ഞാ​ന്‍ അ​വി​ടെ പോ​യ​പ്പോ​ള്‍ അ​വി​ടെ ഓ​ക്സി​ജ​ന്‍റെ ക്ഷാ​മം ഇ​ല്ല എ​ന്നാ​ണ് അ​റി​ഞ്ഞ​ത്. ഓ​ക്സി​ജ​ന്‍ കു​റ​വാ​ണെ​ങ്കി​ല്‍ വെ​ന്‍റി​ലേ​റ്റ​റി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ളാ​യി​രു​ന്നു ആ​ദ്യം മ​രി​ക്കേ​ണ്ടി​യി​രു​ന്ന​തെന്നും അദ്ദേഹം പ​റ​ഞ്ഞു. കേ​സി​ൽ ബി​ആ​ർ​ഡി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ അ​ന്ന​ത്തെ പ്രി​ൻ​സി​പ്പ​ളിനെയും ഭാ​ര്യ​യെയും അ​റ​സ്റ്റ് ചെയ്തിരുന്നു.

ഡോ.​രാ​ജീ​വ് മി​ശ്ര, ഭാ​ര്യ ഡോ.​പു​ർ​ണി​മ ശു​ക്ല എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ദു​ര​ന്ത​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള സം​ഘമാണ് ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ടത്.ഡോ.​രാ​ജീ​വ് മി​ശ്ര, ഭാ​ര്യ ഡോ.​പു​ർ​ണി​മ ശു​ക്ല, ഡോ.​കാ​ഫീ​ൽ ഖാ​ൻ, പു​ഷ്പ സെ​യി​ൽ​സി​ന്‍റെ ഉ​ട​മ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്ന് സംഘം ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button