കൊല്ലം : കേരളത്തിനൊരു ദുരന്തം വന്നപ്പോള്‍ കോടികള്‍ വാങ്ങുന്ന യുവനടന്‍മാരെ സഹായത്തിനായി കണ്ടില്ലെന്ന് ഗണേഷ് കുമാര്‍ എം.എല്‍.എ. താരങ്ങളുടെ പേര് പറയാതെയായിരുന്നു വിമര്‍ശനം. കുരിയോട്ടുമല ആദിവാസി ഊരുകളില്‍ ഓണക്കിറ്റ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു ഗണേഷ് കുമാര്‍. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.
read also : ഗണേഷ് കുമാറില്‍ നിന്ന് വളരെ മോശപ്പെട്ട അനുഭവം : എം.എല്‍.എയ്‌ക്കെതിരെ ആരോപണവുമായി സജിത മഠത്തില്‍
നല്ല മനസ്സുള്ളവര്‍ ലോകത്ത് ഇപ്പോഴും ഉണ്ട്. അവരെ തിരിച്ചറിയുന്നില്ലെന്ന് മാത്രം, കുഴപ്പക്കാരെ മാത്രമേ നാം കാണാറുളളൂ. നല്ല മനസ്സുള്ള, നിശബ്ദരായി സഹായിക്കുന്ന ആളുകള്‍ നമുക്ക് ഇടയില്‍ ഉണ്ട്. സിനിമാപ്രവര്‍ത്തകരുടെ കാര്യം നോക്കാം, കോടിക്കണക്കിന് രൂപ ശമ്പളം മേടിക്കുന്ന പല ആളുകളുടെയും ദുരിതം വന്നപ്പോള്‍ കാണാനില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് അഞ്ചുപൈസ കൊടുത്തതുമില്ല. ഒരു സിനിമയ്ക്ക് രണ്ടും മൂന്നും കോടി രൂപ ശമ്പളം പറ്റുന്ന മലയാളത്തിലെ ചില നടന്മാര്‍, ചില യുവ നടന്മാര്‍ അവരെയൊന്നും കാണാനേയില്ല.
വെറും അഞ്ച് ദിവസത്തേയ്ക്ക് 35 ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ഹാസ്യ നടന്മാരുണ്ട്. ഇവരെയും കാണുന്നില്ല. സുരാജ് വെഞ്ഞാറമൂടിനെ പോലുള്ള പാവങ്ങള്‍ സഹായിച്ചിട്ടുണ്ട്. അവരൊന്നും കൂടുതല്‍ ശമ്പളം വാങ്ങുന്നവരല്ല. ഈ അഞ്ച് ദിവസത്തേയ്ക്ക് 35 ലക്ഷം രൂപ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ അഞ്ചുപൈസ കൊടുത്തില്ല. ഒരു കട ഉദ്ഘാടനത്തിന് മുപ്പത് ലക്ഷം രൂപ വാങ്ങുന്ന താരങ്ങളുണ്ട്. ആ പൈസയെങ്കിലും കൊടുക്കണ്ടെ. അവര്‍ പത്ത് ലക്ഷം കൊടുത്തു.
Post Your Comments