തിരുവനന്തപുരം : ഗണേഷ് കുമാറില്‍ നിന്ന് വളരെ മോശപ്പെട്ട അനുഭവം ഉണ്ടായി. ആരോപണവുമായി സജിത മഠത്തില്‍ രംഗത്ത്. മന്ത്രിയായിരുന്ന സമയത്താണ് കെ.ബി.ഗണേഷ് കുമാറില്‍ നിന്ന് വളരെ മോശപ്പെട്ട അനുഭവമുണ്ടായതെന്ന് വെളിപ്പെടുത്തലുമായി നടി സജിത മഠത്തിലാണ് രംഗത്ത് വന്നിരിക്കുന്നത്. ചലച്ചിത്ര അക്കാദമിയില്‍ ഡപ്യൂട്ടി ഡയറക്ടറായിരിക്കെയാണ് സിനിമ മന്ത്രിയായ ഗണേഷ് കുമാറില്‍ നിന്ന് മോശം അനുഭവം ഉണ്ടായതെന്നാണ് സജിത മഠത്തിലിന്റെ വെളിപ്പെടുത്തല്‍. ചാനല്‍ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
അക്കാദമിയിലേക്ക് അപ്രതീക്ഷിതമായി ഗണേഷ് കുമാര്‍ കടന്നുവന്നു, തനിക്കു മുകളില്‍ സെക്രട്ടറി തലത്തിലുള്ളവര്‍ ആശയവിനിമയം നടത്തുമെന്നായിരുന്നു തന്റെ പ്രതീക്ഷ. എന്നാല്‍ അപ്രതീക്ഷിതമായി തന്നോട് അദേഹത്തിന്റെ ക്യാബിനിലേക്ക് ചെല്ലാന്‍ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് താന്‍ മന്ത്രിയുടെ സമീപത്തേക്ക് കടന്നുചെന്നപ്പോള്‍ എല്ലാവരുടെയും മുന്നില്‍ വെച്ച് പരസ്യമായി ഷൗട്ട് ചെയ്യുകയായിരുന്നു.
read also : ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം എടുത്തത് മാസങ്ങള്‍ക്ക് മുമ്പെ
‘ഞാന്‍ വരുമ്പോള്‍ നിങ്ങള്‍ വിളിച്ചാല്‍ മാത്രമേ വരൂ..’ എന്ന് ചോദിച്ചായിരുന്നു ആക്ഷേപം. തനിക്കു വേണമെങ്കില്‍ വനിതാ കമ്മീഷനില്‍ പരാതിപ്പെടുകയോ മാധ്യമങ്ങളെ അറിയിക്കുകയോ ചെയ്യാമായിരുന്നു. എന്നാല്‍ പ്രൈവറ്റായി തന്നെ ചീത്തപറഞ്ഞിരുന്നുവെങ്കില്‍ താന്‍ അത് പുറത്ത് പറയുമായിരുന്നു. എന്നാല്‍ ഒരു സംഘടനയെ മുഴുവന്‍ ചീത്തപ്പേരിലെത്തിക്കുന്ന കാര്യമായതിനാല്‍ ഞാനന്ന് മിണ്ടാതിരിക്കുകയായിരുന്നുവെന്നും സജിത കൂട്ടിച്ചേര്‍ക്കുന്നു.
Post Your Comments