![fuel](/wp-content/uploads/2018/06/fuel-1.png)
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയില്‍ മാറ്റം. ഇന്ന് ഇന്ധനവിലയില്‍ വര്‍ദ്ധനവുണ്ടായി. ഒരു ലിറ്റര്‍ ഡീസലിന് 15 പൈസയും ഒരു ലിറ്റര്‍ പെട്രോളിന് 13 പൈസയും കൂടി. ജൂലൈ, ഓഗസ്റ്റ് എന്നീ രണ്ടു മാസം കൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് രണ്ടു രൂപ 26പെസയും, പെട്രോളിന് രണ്ടു രൂപ 51 പൈസയും കൂടി.
Also Read : ഇന്ധനവിലയില്‍ വീണ്ടും മാറ്റം; മാറിയ നിരക്കിങ്ങനെ
കോഴിക്കോട് പെട്രോള്‍ വില 80 രൂപ 9 പൈസ ഡീസല്‍ വില 73 രൂപ 44 പൈസയുമായി വര്‍ധിച്ചു. കൊച്ചിയില്‍ പെട്രോള്‍ വില 79 രൂപ 83 പൈസയും ഡീസല്‍ വില 73 രൂപ 18 പൈസയുമാണ്. തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോള്‍ വില 81രൂപ 17 പൈസയാണ്. ഡീസല്‍ വില 74.43 പൈസ. പ്രളയത്തില്‍ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് കൂടുതല്‍ ഇരുട്ടടിയാകും ഈ തീരുമാനം.
Post Your Comments