അബുദാബി: വ്യാജ ഓൺലൈൻ തൊഴിലുകളെക്കുറിച്ച് മുന്നറിയിപ്പുമായി അബുദാബി പോലീസ്. ഓൺലൈൻ തൊഴിലുകൾ തേടുന്നവർ തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പ്രശസ്തമായ പല കമ്പനികളുടെയും പേരിലാണ് തട്ടിപ്പുകൾ നടത്തുന്നത്. ഉയർന്ന ശമ്പളത്തോടുകൂടിയ തൊഴിലുകളാണ് ഇവർ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ജോലി ലഭിക്കുന്നതിന് മുൻപ് ഇവർക്ക് പണം നൽകണം . ഇത്തരത്തിലാണ് തട്ടിപ്പ് നടക്കുന്നത്.
ALSO READ: തയ്യൽക്കടയുടെ ബോർഡ് വെച്ച് പെൺവാണിഭം: ഓൺലൈൻ മാഫിയയുടെ ബന്ധം അന്വേഷിക്കുന്നു
ഇത്തരം സംഭവങ്ങൾ സാർ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. വ്യാജ ഓൺലൈൻ തൊഴിൽ തട്ടിപ്പുകൾ കൂടി വരികയാണ്. യഥാർത്ഥ തൊഴിലുകളാണെങ്കിൽ ഒരുക്കലും ജോലി നേടുന്നതിനായി പണം ആവശ്യപ്പെടില്ല. തട്ടിപ്പുകൾ കൂടുതലും ലക്ഷ്യമിടുന്നത് യുഎഇക്ക് പുറത്തുള്ളവരെയാണ്. വിസയും മറ്റും ശെരിയാക്കാനെന്ന് പറഞ്ഞാണ് ഇവരിൽ നിന്ന് പണം തട്ടുന്നത്.
Post Your Comments