തിരുവനന്തപുരം: മുത്തച്ഛനൊപ്പം ടെറസിൽ നിന്നും വീണ മൂന്ന് വയസുകാരി മരണത്തിന് കീഴടങ്ങി. പുല്ലുവിള ചാരത്തടി പുരയിടത്തിൽ ഓസ്റ്റിന്റെയും റോസിയുടെയും മകൾ എൽ വീനറോസീന ആണ് ചികിത്സയിലിരിക്കെ മരിച്ചത്.
എൽവീനയുടെ മുത്തച്ഛൻ ആന്റണി പീത്തിയൂസ് (57) അപകടം നടന്ന ദിവസംതന്നെ മരിച്ചിരുന്നു. മുത്തച്ഛനൊപ്പം വീടിൻറെ ടെറസിൽ കളിക്കുകയായിരുന്ന എൽവീന താഴെ വീഴാൻ തുടങ്ങിയപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇരുവരും താഴേക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Read also:സംസാരശേഷിയില്ലാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾക്ക് കടുത്ത ശിക്ഷ
സെപ്റ്റിക് ടാങ്കിന്റെ സ്ലബിനു മുകളിലേക്കാണ് ആന്റണി തലയിടിച്ച് വീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആന്റണിയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലാണ് മരിച്ചത്. മുത്തച്ഛനൊപ്പം താഴേക്ക് വീണ് തലയ് ക്ക് ഗുരുതര പരിക്കേറ്റ എൽവീനയെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.
Post Your Comments