തിരുവനന്തപുരം: വൈദ്യുതിബന്ധം പുനസ്ഥാപിക്കാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപടിയുണ്ടാകുമെന്ന് മന്ത്രി എംഎംമണി. താറുമാറായ വൈദ്യൂതി ബന്ധം നാലുദിവസത്തിനുളളില്‍ പൂര്‍ണമായും പുന:സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ണാടക, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിലെ വൈദ്യുതി വകുപ്പ് ജീവനക്കാരുടെയും സംസ്ഥാനത്തെ വിരമിച്ച കെ.എസ്.ഇ.ബി ജീവനക്കാരുടെയും സഹകരണത്തോടെയാണ് നടപടി പൂർത്തിയാക്കുക.
Read also: പ്രത്യേക ശ്രദ്ധയ്ക്ക്; വൈദ്യുതി അപകടം ഒഴിവാക്കാന്‍ മുന്നറിയിപ്പുമായി കെഎസ്ഇബി
25 ലക്ഷം കണക്ഷനുകളാണ് നഷ്ടപ്പെട്ടത്. ഇവ പുനസ്ഥാപിക്കാന്‍ ജീവനക്കാര്‍ രാപ്പകലില്ലാതെ കഷ്ടപ്പെടുകയാണ്. പ്രളയക്കെടുതിയില്‍ 400 കോടിയോളം രൂപയുടെ നഷ്ടം വൈദ്യുതിവകുപ്പിനുണ്ടായത്. ഡാമുകള്‍ തുറന്നത് കൃത്യമായ ആസൂത്രണത്തോടെയായിരുന്നു മന്ത്രി പറയുകയുണ്ടായി.
Post Your Comments