Latest NewsInternational

ജോണ്‍ മക്കെയ്ന്‍ അന്തരിച്ചു

വാഷിംഗ്‌ടണ്‍•യു.എസ് സെനറ്ററും 2008 ലെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയും വിയറ്റ്നാം യുദ്ധ ഹീറോയുമായ ജോണ്‍ മക്കെയ്ന്‍ അന്തരിച്ചു. 81 വയസായിരുന്നു. തലച്ചോറില്‍ അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്ന മക്കെയ്ന്‍ ശനിയാഴ്ച രാത്രിയാണ്‌ ലോകത്തോട് വിട പറഞ്ഞത്.

ഒരു വര്‍ഷം മുന്‍പാണ്‌ ഗ്ലിയോബ്ലാസ്തോമ എന്ന അപൂര്‍വയിനം ബ്രെയിന്‍ ക്യാന്‍സര്‍ ബാധ മക്കെയ്നില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഡിസംബര്‍ മുതല്‍ അരിസോണയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഡോക്ടര്‍മാരുടെ പ്രതീക്ഷ നഷ്ടമായതോടെ അദ്ദേഹത്തെ അരിസോണയിലെ വീട്ടിലേക്ക് മാറ്റിയിരുന്നു. മരണ സമയത്ത് കുടുംബാംഗങ്ങളും സുഹൃത്തുക്കളും സമീപമുണ്ടായിരുന്നു.

READ ALSO: വാജ് പേയ്‌യുടെ ചിതാഭസ്മം നൂറ് നദികളില്‍ നിമജ്ജനം ചെയ്യും

1958-ൽ യു.എസ്. നാവിക അക്കാഡമിയിൽ നിന്നും ബിരുദം നേടിയ ഇദ്ദേഹം നാവികസേനയിൽ വിമാന പൈലറ്റായി ജോലിയിൽ പ്രവേശിച്ചു. 1981-ൽ ക്യാപ്റ്റൻ പദവിയിലിരിക്കെ നാവികസേനയിൽ നിന്നും വിരമിച്ച ഇദ്ദേഹം അരിസോണയിലെത്തി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചു. 1982-ൽ യു.എസ്. പ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1986-ൽ യു.എസ്. സെനറ്റിൽ അംഗമായ ഇദ്ദേഹം 1992, 1998, 2004 വർഷങ്ങളിലെ തിരഞ്ഞെടുപ്പുകളിലും എളുപ്പത്തിൽ വിജയം കണ്ടു.

2000-ത്തിൽ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിനായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2008-ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ഇദ്ദേഹത്തെ ഡെമോക്രാറ്റിക് പാർട്ടിയുടെ ബറാക്ക് ഒബാമ 173-നെതിരെ 365 ഇലക്ട്രൽ കോളജ് വോട്ടുകൾക്ക് തോല്‍പ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button