Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsUncategorized

ഹൃദയത്തില്‍ നിന്നും നല്‍കിയ സഹായത്തിന്‌, കേരളം ജീവന്‍ തിരിച്ചു നല്‍കുന്നു

തിരുച്ചി: തന്റെ ജീവന്റെ പാതിയാണ് അവള്‍ കേരളത്തിന് നല്‍കിയത്. സ്വന്തം ഹൃദയത്തില്‍ നിന്നും പകുത്തെടുത്തത്. കേരളം പ്രളയത്തിന്റെ ദുരിതക്കയത്തിലേക്ക് നില തെറ്റി വീണപ്പോള്‍ നിരവധി പേര്‍ സഹായവുമായി എത്തിയിരുന്നു. എന്നാല്‍ പതിനൊന്നുകാരിയായ അക്ഷയയുടെ സഹായം എല്ലാവരുടേയും ഹൃദയത്തില്‍ തൊട്ടു.

തമിഴ്‌നാട് സ്വദേശിനിയായ അക്ഷയ എന്ന പെണ്‍ക്കുട്ടി ഒരു ഹൃദ്രോഗിയാണ്. രോഗം മൂര്‍ച്ഛിച്ചതിനെതുടര്‍ന്ന് തനിക്ക് നടത്താനിരുന്ന ശസ്ത്രക്രിയയ്ക്കായി മാറ്റി വച്ച തുകയില്‍ നിന്നും ഒരു ഭാഗം പ്രളയ ദുരിതത്തില്‍ വലയുന്ന കേരളത്തിനായി നല്‍കി ഈ ബാലിക. അഭിമാനപുരസരമാണ് കേരള ജനത ഇവളെ ഏറ്റെടുത്തത്. അവള്‍ മനസ്സറിഞ്ഞു നല്‍കിയ സഹായത്തിന് ഏറ്റവും വലിയ സമ്മാനം തന്നെ തിരിച്ചും നല്‍കി. അവളുടെ ശസ്ത്രക്രിയയുടെ മുഴുവന്‍ ചെലവും കേരളം ഏറ്റെടുത്തിരിക്കുകയാണ്. ശസ്ത്രക്രിയയ്ക്കു വേണ്ടി അക്ഷയയ്ക്കിനി ഒരു രൂപ പോലും മുടക്കേണ്ട.

ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ് അക്ഷയയുടെ ശസ്ത്രക്രിയ ഏറ്റെടുത്തിരിക്കുന്നത്. തമിഴ്നാട്ടിലെ കരൂര്‍ ജില്ലയില്‍ കൊമരപാളയം സ്വദേശിയാണ് അക്ഷയ. അവളുടെ അച്ഛന്‍ ആറു വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചിരുന്നു. അമ്മ ജ്യോതിമണി കൂലിപ്പണിയെടുത്താണ് മക്കളെ വളര്‍ത്തിയിരുന്നത്. അക്ഷയയെ കൂടാതെ മറ്റ് രണ്ട് പെണ്‍ മക്കള്‍ കൂടി ഇവര്‍ക്കുണ്ട്.

ALSO READ:പ്രളയദുരന്തം : കേരളത്തിന് സഹായഹസ്തവുമായി ആപ്പിൾ

2017 നവംബറിലാണ് അക്ഷയയുടെ ഹൃദ്രോഗം ഗുരുതരാവസ്ഥയിലാകുന്നത്. അതോടെ ആദ്യത്തെ ശസ്ത്രക്രിയ നടത്തേണ്ടി വന്നു. എന്നാല്‍ വീണ്ടും രോഗം മൂര്‍ച്ഛിച്ചക്കുകയായിരുന്നു. ഇതോടെ അമ്മ ജ്യോതിമണി ഓണ്‍ലൈനിലൂടെ ധനസമാഹരണം നടത്തി. ഫേസ്ബുക്ക് വഴി തുടങ്ങിയ ധനസഹായത്തിന് മൂന്നരലക്ഷം രൂപയാണ് ലഭിച്ചിരുന്നത്. ഇതില്‍നിന്ന് ഒരു വിഹിതമാണ് ദുരിതാശ്വാസ സഹായമായി അവള്‍ കേരളത്തിന് നല്‍കിയത്. അക്ഷയയുടെ മനസ്സിന്റെ നന്മ തിരിച്ചറിഞ്ഞ ശ്രീ ചിത്തിര തിരുനാള്‍ ആശുപത്രി അധികൃതര്‍ സൗജന്യമായി ശസ്ത്രക്രിയ ഏറ്റെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button