ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ സുസുക്കി മോട്ടോര്‍ കോര്‍പറേഷന്‍ ചൈനയിലെ വാഹന വിപണിയില്‍ നിന്ന് പിൻവാങ്ങാൻ ഒരുങ്ങുന്നു. ചോങ് ക്വിങ് ചന്‍ങാന്‍ ഓട്ടോമൊബൈല്‍ കോര്‍പ്പറേഷനുമായുള്ള പങ്കാളിത്തം അവസാനിപ്പിക്കുന്നതോടെയാണ് ചൈനീസ് വിപണിയില്‍ നിന്നും കമ്പനി പിൻവാങ്ങുന്നത്. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങൾക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരിക്കും ചൈനയില്‍ നിന്നുള്ള പിന്മാറ്റ ശേഷം സുസുക്കിയുടെ ശ്രമം. 2012ൽ യു.എസ്. വിപണിയില്‍ നിന്നും കമ്പനി പിൻവാങ്ങിയിരുന്നു.
Also read : യുവാക്കളെ നിരാശയിലാഴ്ത്തി ഈ മോഡൽ ബൈക്ക് ഇന്ത്യയിൽ നിന്നും പിൻവലിച്ച് സുസുക്കി
ഇനി ഇന്ത്യയിലെ ആധിപത്യമാകും സുസുക്കിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുക. സുസുക്കിയാണ് രാജ്യത്തെ കാര്‍ വിപണിയുടെ 51 ശതമാനവും മാരുതി സുസുക്കിയിലൂടെ നിയന്ത്രിക്കുന്നത് കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് . ഇരട്ടി അറ്റാദായമായിരുന്നു മാരുതിയുടേതു. 2,000 കോടി രൂപയാണ് മൂന്നു മാസക്കാലയളവില്‍ അറ്റാദായമായി കമ്പനിക്ക് ലഭിച്ചത്. . സുസുക്കിയുടെ ലാഭത്തിന്റെ 50 ശതമാനവും മാരുതിയാണ് ഇപ്പോള്‍ സംഭാവന ചെയ്യുന്നത്. ആറ് വര്‍ഷം മുൻപ് 30 ശതമാനം മാത്രമായിരുന്നു സംഭാവന.
Post Your Comments