ലണ്ടന്‍: കുടുംബത്തിന്റെ പേരില്‍ തന്നെ വിമർശിക്കരുതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലണ്ടനില്‍ നടത്തിയ ഒരു സംവാദ പരിപാടിയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ പിതാവ് മരിച്ച കാലം മുതല്‍ തന്റെ കുടുംബം അധികാര രാഷ്ട്രീയത്തിന്റെ ഭാഗമല്ലെന്നും ഗാന്ധി കുടുംബത്തില്‍ പിറന്നതിന്റെ പേരില്‍ മാത്രം തന്നെ വിമര്ശിക്കരുതെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
Read also: രാഹുൽ ഗാന്ധി കേരളത്തിലേക്ക്
കുടുംബവാഴ്ചയുടെ പ്രയോജനം പാര്‍ട്ടിയില്‍ ലഭിച്ചിട്ടില്ലേ എന്ന ചോദ്യത്തിന് മറുപടിയായി എന്റെ അച്ഛന് പ്രധാനമന്ത്രിയായിരുന്ന കാലത്തിനുശേഷം എന്റെ കുടുംബം അധികാരത്തിലായിരുന്നില്ലെന്ന് മറക്കരുത്. ഞാന്‍ ഒരു കുടുംബത്തില്‍ ജനിച്ചയാളാണ്. നിങ്ങള്‍ക്കാവശ്യമുള്ള ഏതു ചോദ്യങ്ങളുമായും എന്നെ സമീപിക്കുക. അപ്പോള്‍ ഞാന്‍ പറയുന്നതു കേട്ടു ന്യായം വിധിക്കുക എന്ന് രാഹുൽ വ്യക്തമാക്കി. 4-15 വര്‍ഷത്തോളമായി രാഷ്ട്രീയ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നയാളാണ് ഞാൻ. ഞാന്‍ വരുന്ന കുടുംബത്തിന്റെ പേരില്‍ എന്നെ കുറ്റം വിധിക്കണോ അതോ എന്റെ കഴിവിനെ അടിസ്ഥാനമാക്കി എന്നെ വിധിക്കണോ എന്നത് നിങ്ങളുടെ ഇഷ്ടമാണെന്നും രാഹുൽ ഗാന്ധി പറയുകയുണ്ടായി.
Post Your Comments