ഹൈദരാബാദ്•മുന്‍ സഹപ്രവര്‍ത്തകയുടെ അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത 24 കാരനായ ബര്‍മീസ് സ്വദേശിയെ രചകൊണ്ട സൈബര്‍ ക്രൈം പോലീസ് റസ്റ്റ് ചെയ്തു. മുന്‍ സഹപ്രവര്‍ത്തകയും മ്യാന്മാറിലെ ബര്‍മ സ്വദേശിയാണ്.
മ്യാന്മാറില്‍ (രോഹിംഗ്യ) നിന്നും കുടിയേറിയ, ബലാപൂരിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന മൊഹമ്മദ് അന്‍വര്‍ നേരത്തെ ബന്ദ്‌ലാഗുഡയിലെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. ഇവിടെ വച്ചാണ് യുവതിയുമായി ഇയാള്‍ പരിചയപ്പെടുന്നത്. യുവതിയും മ്യാന്മാറില്‍ നിന്നുള്ള അഭയാര്‍ഥിയാണെന്ന് പോലീസ് പറഞ്ഞു.
READ ALSO: വിദ്യാര്‍ത്ഥികളുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്താറുണ്ടെന്ന വിവാദ വെളിപ്പെടുത്തലുമായി അധ്യാപിക
ഇരുവരുടെയും സൗഹൃദം പ്രണയത്തിന് വഴി മാറുകയും ഇരുവരും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും അതിന്റെ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.
തുടര്‍ന്ന്, കഴിഞ്ഞ ജൂലൈയില്‍, പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കാനഡയില്‍ ജോലി ചെയ്യുന്ന രോഹിംഗ്യനായ അലി അക്ബര്‍ അനയത് ഹുസൈന്‍ എന്ന യുവാവുമായി പെണ്‍കുട്ടിയുടെ വിവാഹം നടത്തി.
ഇതില്‍ പ്രകോപിതനായ അന്‍വര്‍ യുവതിയുമൊത്തുള്ള സ്വകാര്യ സെല്‍ഫികള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങി.അശ്ലീല-നഗ്നചിത്രങ്ങള്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ വാട്സ്ആപ്പ് നമ്പരിലും ഇയാള്‍ അയച്ചു കൊടുത്തു. കൂടാതെ, മൊഹമ്മദ് ഹനീഫ് എന്നപേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പെണ്‍കുട്ടിയുടെ അശ്ലീല ചിത്രങ്ങള്‍ ഇയാള്‍ അപ്‌ലോഡ് ചെയ്തതായും പോലീസ് പറഞ്ഞു.
അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
Post Your Comments