Latest NewsKerala

വെള്ളപ്പൊക്കം: ഇടതുപക്ഷം മോദിയുടെ സഹായത്തിന് എത്തുമ്പോൾ സി.പി.എമ്മിന്റെ കുപ്രചാരണങ്ങൾ എല്ലാം തിരിച്ചടിക്കുന്നു മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് വിശകലനം ചെയ്യുന്നു

കേരളത്തിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങൾ നൽകാനിടയുള്ള ധനസഹായങ്ങൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ട് സിപിഐ നേതാവും എംപിയുമായ ബിനോയ് വിശ്വം സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണല്ലോ. അത് ഈ പ്രശ്നത്തിൽ അടിയന്തര തീരുമാനത്തിന് തടസമല്ലേ സൃഷ്ടിക്കുക?. അങ്ങിനെ തോന്നുന്നു എന്ന് പറയാനാണ് എനിക്ക് തോന്നുന്നത്. കോടതി ഒരു തീരുമാനം എടുക്കുമായിരിക്കും.എന്നാൽ അത് കാലതാമസമുണ്ടാക്കിയാൽ?.

READ ALSO:ആദായനികുതി വെട്ടിപ്പ്: രാഹുലിന് കാര്യങ്ങൾ എളുപ്പമാവില്ല: നാഷണൽ ഹെറാൾഡ് കേസിൽ മറ്റൊരു വെളിപാട് – മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു

യഥാർഥത്തിൽ വിദേശ സഹായം സ്വീകരിക്കണം എന്നോ സ്വീകരിക്കണ്ടാ എന്നോ ഇന്നത്തെ നിലക്ക് കേന്ദ്ര സർക്കാർ ഒരു തീരുമാനവും എടുത്തിട്ടില്ല. അതിന് കാരണം നിലവിൽ അങ്ങിനെ ഒരു രാജ്യത്ത് നിന്നും ഒരു വ്യക്തമായ ഓഫർ വന്നിട്ടില്ല എന്നതും കാരണമാവാം. അതെന്തുമാവട്ടെ. സിപിഎമ്മും സിപിഐയുമൊക്കെ പറയുന്നത് തന്നെയാണ്‌ വസ്തുത എന്ന് വാദത്തിന് വേണ്ടി സമ്മതിക്കാം. എന്നാൽ ബിനോയ് വിശ്വത്തിന്റെ ഈ ഹർജി എന്ത് ഗുണമാണ് കേരളത്തിന് അടിയന്തരമായി നൽകുക?. കേന്ദ്രം ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കുന്നതിന് കാലതാമസം സൃഷ്ടിക്കുകയല്ലേ ചെയ്യുക; അതായത് കേന്ദ്ര സർക്കാരിന് അത് സാവകാശം നല്കുകയല്ലേ ചെയ്യുക?.

Sarod maestro Ustad Amjad Ali Khan meets PM Modi

നിലവിൽ കേന്ദ്ര സർക്കാരിന് ഒരു നയമുണ്ട്; 2005 മുതൽ പിന്തുടർന്നുവരുന്ന നിലപാടാണത്. ഇത്തരം സന്ദർഭങ്ങളിൽ വിദേശ സഹായം വേണ്ടതില്ല എന്നതുതന്നെയാണ് അത് എന്നതും വ്യക്തം. അതിൽ മാറ്റം വരുത്തണമെങ്കിൽ, വിദേശ സഹായങ്ങൾ അനിവാര്യമെങ്കിൽ, കേന്ദ്രത്തിന് തീരുമാനമെടുക്കാം. ഏത് സർക്കാരും ഫ്ലക്സിബിൾ ആവണമല്ലോ; അതിനുള്ള സാദ്ധ്യതകൾ തുറന്നിടുന്നതാണ് ദേശീയ ദുരന്ത മാനേജ്‌മന്റ് നിയമത്തിന് അനുസൃതമായുള്ള 2016 ലെ പദ്ധതിരേഖ. എന്നാൽ കേന്ദ്രത്തിന് മുന്നിൽ ഒരു നിർദ്ദേശം വരാത്തിടത്തോളം അതിനെക്കുറിച്ചു ചിന്തിക്കേണ്ടതായി വരുന്നില്ല. മാത്രമല്ല, ഇനി ഒരു നിർദ്ദേശം ഏതെങ്കിലും വിദേശരാജ്യത്ത് നിന്ന് വന്നാൽ തന്നെ അത് ആവശ്യമുണ്ടോ എന്ന് ആത്യന്തികമായി ചിന്തിക്കേണ്ടത് കേന്ദ്ര സർക്കാരാണ്. അവിടെ കേരളത്തിന് ഒന്നും ചെയ്യാനില്ല. ഇത്തരമൊരു പശ്ചാത്തലത്തിൽ കേരളത്തിന് അനുകൂലമായ ഒരു നിലപാട് എടുക്കാൻ കേന്ദ്രത്തെ പ്രേരിപ്പിക്കുവാനായിരുന്നില്ലേ കേരളം ശ്രമിക്കേണ്ടത്; അതിന് പകരം പ്രശ്നത്തെ കോടതിയിലെത്തിച്ചത് ഗുണകരമാവുമോ ദോഷകരമാവുമോ?.

ശരിയാണ്, കേന്ദ്ര സർക്കാരിന് കോടതിയിൽ ഇക്കാര്യം സംബന്ധിച്ച് ഒരു നിലപാട് വ്യക്തമാക്കേണ്ടിവരും എന്ന് വേണമെങ്കിൽ ചിന്തിക്കാം. അവിടെ അവർ പറയുന്നത് എന്താവുമെന്ന് ഏറെക്കുറെ വ്യക്തമല്ലേ….. അതായത്, 2005 മുതൽ രാജ്യം തുടര്ന്നുവരുന്ന സമീപനം ഇതാണ് എന്നതാവും കേന്ദ്ര സർക്കാർ ബോധിപ്പിക്കുക. അതിൽ ആരോടെങ്കിലും എന്തെങ്കിലും പ്രത്യേക വിരോധമോ താല്പര്യമോ ഇല്ലെന്നും മുൻ കേന്ദ്രസർക്കാറിന്റെ കാലത്ത് സ്വീകരിച്ച സമീപനമാണ് ഇത് എന്നും കൂടി പറയുമായിരിക്കും. മറിച്ച് എന്തെങ്കിലും പറയേണ്ടതായ കാര്യം ഇപ്പോൾ ഉയർന്നുവരാനുമിടയില്ല. 2005- ലേത് യുപിഎ ഒന്ന് സർക്കാരാണ് എന്നതുമോർക്കണമല്ലോ. അതായത് കോൺഗ്രസും സിപിഐയും സിപിഎമ്മുമൊക്കെ ചേർന്നുള്ള കൂട്ടുകക്ഷി സർക്കാർ. അവർ അന്ന് ആലോചിച്ചെടുത്ത ഒരു തീരുമാനം കഴിഞ്ഞ 13-14 വർഷക്കാലത്ത് തെറ്റാണ് എന്ന് തോന്നാത്തവരാണ് ഇക്കൂട്ടർ എന്നതും കേന്ദ്ര സർക്കാർ ഓർമ്മിപ്പിക്കാതിരിക്കാൻ ഇടയില്ല.

ഇവിടെ ഈ വിഷയം കേരളത്തിലെ സിപിഎം, ഇടതുപക്ഷക്കാർ, ഉയർത്തിപ്പിടിക്കാൻ തീരുമാനിച്ചത് ഒരു രാഷ്ട്രീയ അജണ്ടയുടെ ഭാഗമായിട്ടാണ്. അതിലൊന്ന് വെള്ളപ്പൊക്ക കാലത്ത് സിപിഐക്കാരനായ മന്ത്രി ജർമ്മനിയിൽ ഓണം ആഘോഷിക്കാൻ പോയത്, അണക്കെട്ടുകൾ തുറന്നുവിടുന്നതും മുന്നറിയിപ്പ് നൽകുന്നതും ഒക്കെ സംബന്ധിച്ചുയർന്ന തർക്കങ്ങൾ, ആശയക്കുഴപ്പങ്ങൾ സർക്കാരിനെയും ഭരണ മുന്നണിയെയും വല്ലാതെ വേട്ടയാടുകയായിരുന്നു. അത് വളർന്ന് വികസിച്ച്‌ സർക്കാരിന് വലിയ തലവേദനയാവുകയാണ് എന്ന്‌ സിപിഎം കരുതി എന്ന് തീർച്ച. അപ്പോൾ വിഷയം വഴി തിരിച്ചുവിടാൻ ലഭിച്ച നല്ല അവസരമായി ‘വിദേശ സഹായ’ത്തെ അവർ കണ്ടെത്തി. എന്നാൽ അങ്ങിനെ ഒരു വിഷയമില്ല എന്നത് യുഎഇ യുടെ ഇന്ത്യയിലെ അംബാസഡർ പറഞ്ഞതോടെ വ്യക്തമായതാണ്. ഇന്ത്യക്ക് അങ്ങിനെ ഒരു സഹായം നൽകുന്നത് തങ്ങൾ തീരുമാനിച്ചിരുന്നില്ല എന്നതാണ് അംബാസഡർ പറഞ്ഞത്. പിന്നെയും യുഎഇ തരാമെന്ന് സമ്മതിച്ചിട്ടുണ്ട് എന്ന് പറയുന്നതിലെ യുക്തി സാമാന്യമായി ആർക്കും മനസിലാവാത്തതാണ്. ഇല്ലാത്ത വിഷയം ഉയർത്തിക്കാട്ടി ശ്രദ്ധ തിരിച്ചുവിടുകയാണ് കേരളത്തിലെ ഇടതുപക്ഷക്കാർ ചെയ്തത്. എന്നാൽ അത് അവസാനം കേന്ദ്ര വിരുദ്ധ സമരമായി മാറി. പ്രധാനമന്ത്രിയെ നൽക്കാലിയോട് ഉപമിക്കാൻ ഒരു സംസ്ഥാന മന്ത്രി തയ്യാറായത് പോലും അതിനിടയിൽ കണ്ടു. മാന്യതയുടെ, സമവായത്തിന്റെ രീതി തുടരാൻ മുഖ്യമന്ത്രി ശ്രമിക്കുമ്പോഴാണ് ഇതൊക്കെ ഉണ്ടായത്.

download

ഇവിടെ ഇന്നത് ചെയ്യണം കേന്ദ്രം എന്ന് കോടതി നിർദ്ദേശിക്കുമോ?. കോടതി മുന്പാകെയുള്ള ഒരു വിഷയത്തെക്കുറിച്ച് മുൻവിധി പാടില്ല എന്നതാണ് കാര്യം; പിന്നെ അത് സബ് ജൂഡിസ് ആണ് താനും. അതുകൊണ്ട് അത് തത്കാലം മറക്കുക. പക്ഷെ, കേന്ദ്ര സർക്കാരിന് ഇതോടെ ഒരു സമ്മർദ്ദവും ഇല്ലാതായി എന്നതുകൂടി കാണേണ്ടതുണ്ടല്ലോ. സൂചിപ്പിച്ചത്, രാഷ്ട്രീയ സമ്മർദ്ദമില്ലാതെ ഒരു തീരുമാനമെടുക്കാൻ കേന്ദ്രത്തിന് വേണ്ടതിലേറെ സമയം നൽകുമല്ലോ എന്നത്. വേറൊന്ന് കഴിഞ്ഞ കുറേ ദിവസമായി കേരളത്തിലെ വാർത്താ ചാനലുകൾ, ചില ദേശീയ ചാനലുകളും, ഈ വിഷയം ഉയർത്തിപ്പിടിച്ചുകൊണ്ട് കേന്ദ്രത്തിനെതിരെ യുദ്ധം ചെയ്യുന്നു. അതും ഇനി നടക്കാതാവും…. കോടതിയിലാണ് വിഷയം; അവർ തീരുമാനിക്കട്ടെ എന്ന് സർക്കാർ പക്ഷത്തുള്ളവർക്ക് പറയാൻ കഴിയും. അതായത് സിപിഎം ഉയർത്തിക്കൊണ്ടുവന്ന ഒരു വിഷയം ഫ്രീസ് ചെയ്യാൻ അവർ തന്നെ തയ്യാറാവുന്നു എന്നതാണ് കോടതിയിലേക്ക് പോയതിലൂടെയുണ്ടായ ആത്യന്തിക ഫലം.

READ ALSO: കോടതിയേയും തെരുവിലിറക്കാന്‍ വെമ്പല്‍ കൊള്ളുന്ന മാധ്യമപ്രവര്‍ത്തനത്തെക്കുറിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.വി.എസ് ഹരിദാസ് വിശകലനം ചെയ്യുന്നു

മറ്റൊന്ന് കൂടി ഇവിടെ പറയാതെ വയ്യ. പ്രധാനമന്ത്രിക്ക് കേരളം കൊടുത്ത നിവേദനത്തിൽ പറയുന്നതൊക്കെ ഏതാണ്ട് കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടുണ്ട് എന്നതാണ് അത്. റോഡുകൾ പാലങ്ങൾ നന്നാക്കാനും പുനർ നിർമ്മിക്കാനുമായി 13,800 കോടി വേണമെന്നാണ് അതിൽ പറഞ്ഞത്. അത് കേന്ദ്ര സർക്കാർ ചെയ്യാമെന്ന് സമ്മതിച്ചു. ഗ്രാമീണ റോഡുകളുടെ കാര്യത്തിലും പ്രധാമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി വേണ്ടത് ചെയ്യും; വീടുകളുടെ പുനർ നിർമാണം, റിപ്പയർ എന്നിവക്കും കേന്ദ്രപദ്ധതി പ്രയോജനപ്പെടുത്താമെന്ന നിർദ്ദേശം മുഖ്യമന്ത്രിക്ക് കേന്ദ്രം നൽകിയിട്ടുണ്ട്. അതായത് ഈ പ്രശനങ്ങൾ ഒക്കെത്തന്നെ കേന്ദ്രം ഏറ്റെടുക്കുകയാണ് ചെയ്തത്. മരിച്ചവക്ക്, പരിക്കേറ്റവർക്കും പ്രധാമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് യഥാക്രമം രണ്ടു ലക്ഷവും അര ലക്ഷവും വീതം നൽകാമെന്നും നരേന്ദ്ര മോഡി വ്യക്തമാക്കി. എംപിമാർ അവരുടെ വിഹിതത്തിൽ നിന്ന് ഒരു കൊടിവീതംനൽകും. അതും ഏതാണ്ട് 700 കോടിയിലേറെ വരും. ഇതിനൊക്കെ പുറമെ സൈന്യം കുറെ പാലങ്ങൾ, റോഡുകൾ എന്നിവയുടെ കാര്യത്തിൽ വേണ്ടത് ചെയ്യാമെന്ന് സമ്മതിച്ചിട്ടുണ്ട്.

ദേശീയ ദുരന്ത മാനേജ്‌മന്റ് അതോറിറ്റി നൽകേണ്ടുന്ന സഹായം അതിനൊക്കെ പുറമെയാണ്. ആ കണക്കിൽ ഏതാണ്ട് 1,100 കോടി ഇപ്പോൾ തന്നെ കേരളത്തിന്റെ പക്കലുണ്ട്. അത് ചിലവിട്ട് കണക്ക് കൊടുത്താൽ, കൂടുതൽ നല്കാൻ കേന്ദ്രം തയ്യാറാണ്. അവിടെ ചില മാനദണ്ഡങ്ങളുണ്ട്; അതിന് അനുസരിച്ചേ എന്തെങ്കിലും ചെയ്യാൻ കഴിയു. അത് കേന്ദ്രം വേണ്ടപോലെ ചെയ്യും. പിന്നെ പണമൊക്കെ തങ്ങൾ ചോദിക്കുന്നത് പോലെ ഇങ് തന്നേക്ക്, ഞങ്ങൾ ചെയ്തോളാം എന്ന് പറയുന്നത് നടക്കാനിടയില്ല. അത് ഇതിനകം പിണറായി വിജയന് ബോധ്യമായിട്ടുണ്ടാവും എന്നാണ് കരുതേണ്ടത്. ഇതൊക്കെ ഇനിയിപ്പോൾ കോടതിയിലെത്തില്ല എന്ന് ഉറപ്പിക്കാനാവുമോ?.

ഇവിടെ കാളപെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന രീതിയാണ് സിപിഎം പുലർത്തുന്നത്. റിപ്പബ്ലിക് ടിവി യിലെ അർണോബിനെതിരെ കൊലവിളിയുമായി ഇറങ്ങിയവർ എന്ത് വിവരക്കേടാണ് കാണിച്ചത്?. എന്താണ് ആർണോബ് പറഞ്ഞത് എന്നത് ആരെങ്കിലും കേട്ടാൽ കള്ളി പുറത്താവില്ലേ…. ജെഎൻയുവിലും മറ്റും കലാപമുണ്ടാക്കിയ അതെ കൂട്ടരാണ് ഇപ്പോൾ വിവാദമുണ്ടാക്കുന്നത് എന്നതല്ലേ അദ്ദേഹം പറഞ്ഞത്. അതിന് മുൻപ് മലയാളികൾ ഈ വെള്ളപ്പൊക്ക കെടുതിയിൽ ചെയ്ത നല്ലകാര്യങ്ങൾ അനുസ്മരിച്ചിട്ടുമുണ്ട്.

എന്താണ് അർണാബ് പറഞ്ഞത്; ഇത് നോക്കൂ….. ഇങ്ങനെയല്ലേ.”കേരള സംസ്ഥാനത്തെ ചില കഴുകന്മാർ താഴ്ത്തി കെട്ടിയിരിക്കുന്നു. ചില ദുരന്തത്തിലെ കഴുകന്മാർ. ഈ കഴുകന്മാരും അവരുടെ കൂലിക്കെടുത്ത ട്രോളുകളും കൂടി ഇന്ത്യയെ അപമാനിക്കാൻ വേണ്ടി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണ്. അവരങ്ങനെ ചെയ്തിരിക്കുന്നു എന്നത്, മാതൃരാജ്യത്തെ ഇങ്ങനെ അപമാനിക്കാൻ ഏതറ്റവും വരെ പോകാൻ അവർ മടിക്കില്ല എന്ന് തന്നെയാണ്.

സ്വന്തം ജനതയുടെ കാര്യത്തിൽ ശ്രദ്ധയില്ലാത്ത ഒരു രാഷ്ട്രമാണ് നമ്മുടേത് എന്ന് ലോകരാജ്യങ്ങൾക്ക് മുന്നിൽ സ്ഥാപിക്കാൻ അവരെന്തും ചെയ്യും. രാജ്യത്തിലെ നിലവിലെ ഭരണ നേതൃത്വത്തോട് വിരോധമുണ്ട് എന്നതുകൊണ്ട് കേരള സംസ്ഥാനത്തിന്റെ കാര്യത്തിൽ ഇന്ത്യയേക്കാൾ ശ്രദ്ധയും താല്പര്യവും അറബികൾക്കാണ് എന്ന് ലോകത്തോട് പറയാൻ പോലും അവർക്ക് മടിയില്ല എന്നത് നിങ്ങളോട് പറയാൻ എനിക്ക് കടുത്ത ദുഖമുണ്ട്. പക്ഷെ, അവരത് ചെയ്തിരിക്കുന്നു.

നിങ്ങൾക്കറിയാമല്ലോ UAE കേരളത്തിന് 700 കോടി രൂപ നൽകുന്നതായി ഒരു നുണ സോഷ്യൽ മീഡിയയിൽ ഒക്കെ പ്രചരിച്ചിരുന്നത്. എന്നാൽ അതിൽ ഏറ്റവും പ്രധാന സംഗതി ഇതെല്ലാം കൃത്രിമമായും വ്യവസ്ഥാപിതമായും ‘ഒരു പ്രത്യേക വിഭാഗം’ ബോധപൂർവ്വം പ്രചരിപ്പിക്കുകയായിരുന്നു എന്നതാണ്. ഒരു കൂട്ടം കോൺഗ്രസ്സ് ഇടതുപക്ഷ നേതാക്കളാണ് അവർ. അവരിത്രയും തരം താണിരിക്കുന്നു.

എന്തൊരു നാണക്കേട്… എന്തൊരു ഗൂഢാലോചന… എന്തൊരു തരം താണ നടപടി !!! എത്രമേൽ രാജ്യവിരുദ്ധരാണവർ… എത്രമേൽ വെറുപ്പ്… എത്രമേൽ ദുരുദ്ദേശം… ഇക്കൂട്ടർ നാണമില്ലാത്തവരാണ്. ഞാൻ കണ്ടതിലേറ്റവും നാണംകെട്ടവരായ ഇന്ത്യക്കാർ ഇവരാണ്. അവർനടന്നു നുണ പ്രചരിപ്പിക്കുകയാണ്… എനിക്കറിയില്ല, എന്താണ് അവർക്കിത് കൊണ്ട് കിട്ടുന്നത് എന്ന്! എന്താണവരുടെ ലാഭം? അവർക്കിതിന് പണം കിട്ടുന്നുണ്ടോ? സ്വന്തം രാജ്യത്തെ താറടിച്ചു കാണിക്കാൻ അവർ ആരോടെങ്കിലും കാശ് വാങ്ങുന്നുണ്ടോ? എങ്കിൽ ആരാണവരെ ഫണ്ട് ചെയ്യുന്നത്??
ഇത് ഇന്ത്യയെ നാണം കെടുത്താനുള്ള ഗൂഢാലോചനയാണ്.. അത് രാഷ്ട്രീയമാണെന്നതിൽ തർക്കമില്ല. പക്ഷെ അത് തുടങ്ങി വെച്ചത് കോൺഗ്രസ്സ് ആണോ ഇടതുപക്ഷം ആണോ?”

മറ്റൊന്ന് കൂടി; അത് ദുബായിൽ നിന്ന് ഒരു നല്ല മലയാളി സുഹൃത്ത് ഒരു വിമാനത്തിൽ അരി അയച്ചതാണ്; ദുരിതാശ്വാസ സഹായമെന്ന നിലക്കാണ്. വേണ്ടുന്ന അനുമതിയൊക്കെ വാങ്ങി ചാർട്ടേർഡ് ഫ്ലൈറ്റിൽ ആണ് അത് അയച്ചത് . ദുബായിൽ നിന്ന് കോഴിക്കോട്ടേക്ക്. അതിന് എല്ലാ കേന്ദ്ര മന്ത്രാലയങ്ങളും സമ്മതവും അനുമതിയും നൽകി. ചാർട്ടേർഡ് വിമാനം, വരുന്ന വഴിക്ക് കറാച്ചിയിൽ ഇറങ്ങി….. അതുകഴിഞ്ഞ് പാക്കിസ്ഥാൻ അരി നൽകി എന്നും കേന്ദ്രം പിന്തിരിഞ്ഞുനിന്നു എന്നും ആക്ഷേപവുമായി ഇക്കൂട്ടർ തെരുവിലിറങ്ങി. എന്തൊരു പരിതാപകരമായ നടപടികളാണ് കേരളത്തിലെ സഖാക്കൾ ചെയ്തുകൂട്ടുന്നത്. സിപിഎമ്മിന്റെ ബുദ്ധിജീവികേന്ദ്രം ഇത്രയൊക്കെയേ ഉള്ളു എന്നതല്ലേ ഇത് കാണിച്ചുതരുന്നത്?.

shortlink

Related Articles

Post Your Comments

Related Articles


Back to top button