തിരുവന്തപുരം: സംസ്ഥാനത്തെ പ്രളയത്തെ കുറിച്ച് രാജ്യാന്തര ഏജന്‍സികളെ ഉള്‍പ്പെടുത്തിയുള്ള അന്വേഷണം വേണമെന്ന് ശശി തരൂര്‍ എംപി. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അണക്കെട്ട് തുറന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അത് രാജ്യാന്തര ഏജന്‍സികളെക്കൊണ്ട് അന്വേഷിപ്പിക്കണം. വിദേശ സഹായം സ്വീകരിക്കുന്നതിൽ കേന്ദ്രസര്‍ക്കാര്‍ അഭിമാനപ്രശ്‌നമാക്കേണ്ടതില്ല. ഐക്യരാഷ്ട്ര സംഘടനയും മറ്റ് രാജ്യാന്തര ഏജന്‍സികളും കേരളത്തെ സഹായിക്കാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. പൊതു പണം ഉപയോഗിച്ചായിരുന്നില്ല തന്റെ ജനീവ സന്ദര്‍ശനം. മുന്‍ അനുഭവങ്ങള്‍ വെച്ച് കേരളത്തിന് അര്‍ഹമായ സഹായങ്ങള്‍ കേന്ദ്രം നല്‍കുമെന്ന് പ്രതീക്ഷയില്ലെന്നും പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ലഭ്യമാക്കാന്‍ രാജ്യാന്തര സമ്മേളനം വിളിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു.
Also read : മുഖ്യമന്ത്രിയുടെ നവകേരളം പദ്ധതിക്ക് പിന്തുണയുമായി എ കെ ആന്റണി
Post Your Comments