ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ അമ്പെയ്ത്തിൽ വനിതാ വിഭാഗം കോംപൗണ്ട് ടീം ഇനത്തില്‍ വെള്ളി മെഡല്‍ ഉറപ്പാക്കി ഇന്ത്യ ഫൈനലില്‍. മുസ്കന്‍ കിരര്‍, മധുമിത, ജ്യോതി എന്നിവരുള്‍പ്പെട്ട ഇന്ത്യയുടെ വനിതാ ടീമാണ് ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്. തായ്പേയിക്കെതിരെ 225- 222 എന്ന സ്കോറിനാണ് ഇന്ത്യ പെൺകുട്ടികൾ വിജയിച്ചത്. ഫൈനലില്‍ ദക്ഷിണ കൊറിയയാണ് ഇന്ത്യയുടെ എതിരാളികള്‍. ഏഴു സ്വര്‍ണവും ഏഴു വെള്ളിയും 17 വെങ്കലവും ഉള്‍പ്പെടെ ജക്കാര്‍ത്തയില്‍ ഇന്ത്യയ്ക്ക് 31 മെഡലുകള്‍ കരസ്ഥമാക്കി.
Also Read: സ്പാനിഷ് ലീഗിൽ 300 മത്സരങ്ങൾ കളിച്ച് ബാഴ്സലോണ താരം
Post Your Comments