തുർക്കി: തുർക്കിയിൽ നടന്ന അണ്ടർ 16 ഫുട്ബോൾ സൗഹൃദമത്സരത്തിൽ ബെസിക്റ്റസിനെ വീഴ്ത്തി ഇന്ത്യൻ ടീമിന് വിജയം. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഇന്ത്യൻ ടീം ബെസിക്റ്റസിനെ വീഴ്ത്തിയത്.
ALSO READ: കൊൽക്കത്ത ഫുട്ബോൾ ലീഗിൽ തിളങ്ങി മലയാളി താരം ജോബി ജസ്റ്റിൻ
ആദ്യപകുതിയിൽ തന്നെ മികച്ച പ്രകടനം പുറത്തെടുത്താണ് ഇന്ത്യൻ ടീം കളിച്ചത്. മത്സരത്തിന്റെ മൂന്നാം മിനുറ്റിൽ തന്നെ വിക്രം പ്രതാപ് സിങ് ആദ്യ ഗോൾ നേടി. ഹാട്രിക് നേടിയ വിക്രം തന്നെയായിരുന്നു മത്സരത്തിലെ താരം. രോഹിത് ധനുവും ഭുവനേശും ഓരോ ഗോൾ വീതം നേടി ടീമിനെ വിജയത്തിലെത്തിച്ചു.
മത്സരം അവസാനിക്കാൻ 5 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ ബെസിക്റ്റസ് ഒരു ഗോൾ മടക്കിയെങ്കിലും കരുത്തരായ ഇന്ത്യൻ ടീമിന് മുന്നിൽ അവർക്കു പിടിച്ചു നിൽക്കാനായില്ല
Post Your Comments