ന്യൂഡല്‍ഹി: ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റുകളിൽ ചൈന, അമേരിക്ക, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ് സൈബര്‍ ആക്രമണങ്ങള്‍ നേരിടുന്നതെന്നു റിപ്പോർട്ട്. ജര്‍മ്മന്‍, കനേഡിയന്‍ സൈബറിടങ്ങള്‍ ഉപയോഗപ്പെടുത്തി പാകിസ്ഥാനില്‍ നിന്നും ആക്രമണങ്ങള്‍ക്ക് സാധ്യത ഏറെയാണെന്ന് വാര്‍ത്താ വിനിമയ മന്ത്രാലയം ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറിയേറ്റിന് നല്കിയ സൈബര്‍ ആക്രമണങ്ങള്‍ സംബന്ധിച്ച റിപ്പോർട്ടിൽ പറയുന്നു.
Also read : ടൂറിസം പ്രോല്‍സാഹിപ്പിക്കാൻ പ്രത്യേക പദ്ധതികളുമായി റെയില്‍വേ
35% ആണ് ചൈനയില്‍ നിന്നുള്ള സൈബര്‍ ആക്രമണം. അമേരിക്ക 17%, റഷ്യ 15%, പാകിസ്ഥാന് 9%, കാനഡ 7%, ജര്‍മ്മനി 5% എന്നിങ്ങനെയാണ് മറ്റുള്ളവ. അപകടകാരികളായ വൈറസുകളടങ്ങുന്ന ഇമെയില്‍ സന്ദേശങ്ങള്‍ അയച്ച് സൈറ്റുകള്‍ ഹാക്ക് ചെയ്യുന്നു. വ്യക്തിപരമായ വിവരങ്ങളും ഇത്തരക്കാര്‍ തട്ടിയെടുക്കുന്നതായും പെട്രോള്‍-പ്രകൃതി വാതക കോര്പ്പറേഷന്, ദേശീയ വിവരാവകാശ കേന്ദ്രം, ഇന്ത്യന്‍ റെയില്‍വേ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക്, എസ്ബിഐ, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളുടെ വിവര കേന്ദ്രങ്ങള്‍ എന്നിവയിലാണ് പ്രധാനമായും വിദേശ സൈബര്‍ ആക്രമണങ്ങള്‍ കണ്ട് വരുന്നതെന്നും റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.
Also read : ഏഷ്യൻ ഗെയിംസ് അമ്പെയ്ത്ത്: ഇന്ത്യൻ ടീം ഫൈനലിൽ
വാര്‍ത്താ വിനിമയ മന്ത്രാലയത്തിനു കീഴിലുള്ള സിഇആര്‍ടിയാണ് 2018 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ നടന്ന ആക്രമണങ്ങളെ അടിസ്ഥാനപ്പെടുത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഹാക്കിംഗ്, പിഷിംഗ് പോലുള്ള സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് പഠനം നടത്തി ആക്രമണ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന ഏജന്‍സിയാണ് സിഇആര്‍ടി.
Post Your Comments