യുഎഇ: ഇത്തവണത്തെ ഓണത്തിന് യുഎഇയിൽ ആഘോഷങ്ങളോ ആരവങ്ങളോ ഉണ്ടായിരുന്നില്ല. നാട്ടിൽ അല്ലെങ്കിൽ പോലും പ്രവാസി മലയാളികൾ ഓണാഘോഷങ്ങൾക്ക് ഒരു കുറവും വരുത്താറില്ല. യുഎഇയുടെ മണ്ണിൽ എല്ലാവർഷവും പ്രവാസി മലയാളികൾ ജാതിമതബേദമന്യേ ഓണം ആഘാഷിക്കും. എന്നാൽ ഈ വർഷം യാതൊരു രീതിയിലുമുള്ള ഓണാഘോഷവും കേരളത്തിലെ പോലെ തന്നെ യുഎയുടെ മണ്ണിലും ഉണ്ടായിരുന്നില്ല. സ്വന്തം നാടിനുണ്ടായ പ്രളയക്കെടുതിയിൽ തങ്ങളെകൊണ്ട് ആവുന്ന സഹായം എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു പ്രവാസി മലയാളികളും.
ALSO READ: കേരളത്തിന് യുഎഇയുടെ 700 കോടി ധനസഹായം; സത്യാവസ്ഥ ഇതാണ്
കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത പ്രളയക്കെടുതിയിലൂടെയാണ് കടന്നുപോയത്. വെള്ളപ്പൊക്കം സംസ്ഥാനത്തിന് ഉണ്ടാക്കിയ നഷ്ടം ചില്ലറയൊന്നുമല്ല. അതിജീവിക്കാൻ ഒരുപാട് പൊരുതി ജയിക്കേണ്ട അവസ്ഥയിലാണ് ഇന്ന് ദൈവത്തിന്റെ സ്വന്തം നാട്. സംസ്ഥാനത്തിന് സഹായപ്രവാഹങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. കേരളത്തെ കൈപിടിച്ചുയർത്താൻ വിശേഷരാജ്യങ്ങൾ പോലും തയ്യാറാണ്. ജീവിതത്തിൽ ഇന്നുവരെ അധ്വാനിച്ചുണ്ടാക്കിയതെല്ലാം ഒരു പ്രളയം കവർന്നെടുത്തതിന്റെ ഞെട്ടലിൽ നിന്ന് കേരളം ഇനിയും മുക്തി നേടിയിട്ടില്ല. എന്തു ചെയ്യണം, ആരോട് പറയണം എന്ന് അറിയാതെ വിങ്ങുകയാണ് ജനം. കേരളത്തിലെ ഈ ദുരവസ്ഥ മനസിലാക്കി നിരവധി രാജ്യങ്ങൾ സഹായവുമായി മുന്നോട്ട് വന്നിട്ടുണ്ട്. പ്രമുഖ വ്യക്തികളും, നിരവധി സംസ്ഥാനങ്ങളും കേരളത്തിന് ധനസഹായം നല്കിയിട്ടുണ്ട്. കേരളം പുതുക്കി പണിയുകയാണ് നാം.
Post Your Comments