അഹ്മദാബാദ് : റാഫേല്‍ ഇടപാടുമായി ബന്ധപെട്ടു അപകീർത്തിപ്പെടുത്തുന്ന ലേഖനം പ്രസിദ്ധീകരിച്ച കോൺഗ്രസ് ഉടമസ്ഥയിലുള്ള നാഷണല്‍ ഹെറാള്‍ഡിനെതിരെ മാനനഷ്ടക്കേസുമായി അനില്‍ അംബാനി. 5000 കോടിയുടെ മാനനഷ്ടക്കേസാണ് റിലയൻസ് ഗ്രൂപ്പ് നൽകിയത്. “തെറ്റിദ്ധാരണ പരത്തുന്ന ലേഖനമാണ് പത്രത്തിൽ വന്നത് ഇത് ഏറെ ദോഷമായി ബാധിച്ചെന്നും കമ്പനിക്ക് നഷ്ടമുണ്ടാക്കിയെന്നും റിലയൻസ് കോടതിയിൽ സമർപ്പിച്ച പരാതിയിൽ പറയുന്നു.
റിലയന്‍സ് ഡിഫെൻസ്, റിലയന്‍സ് ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് എയ്റോസ്ട്രക്ച്ചർ തുടങ്ങിയ എന്നിവ ഉൾപ്പെടുന്നതാണ് അനില്‍ അംബാനിയുടെ റിലയൻസ് ഗ്രൂപ്പ്. റഫേൽ ഇടപാടുമായി ബന്ധപ്പെട്ട് കമ്പനിക്കെതിരെ നേരത്തെ ഇത്തരത്തിൽ ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസ്സ് നേതാക്കൾക്കെതിരെ നിയമ നടപടിയുമായി കമ്പനി രംഗത്തെത്തിയിരുന്നു.
Post Your Comments