KeralaLatest News

ഈ ഓണം ഒരു പുതിയ തുടക്കം കുറിക്കലാകട്ടെ; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി

കേരളത്തിലെ എല്ലാവര്‍ക്കും സമാധാനവും, സന്തോഷവും കൊണ്ടുവരുന്നതാകട്ടെ ഈ ഉത്സവം

ന്യൂഡൽഹി:​ ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്ര പതി രാംനാഥ് കോവിന്ദ്. ‘ഓണത്തിന്റെ ഈ വേളയില്‍എന്റെ സഹ പൗരന്മാര്‍ക്ക്, പ്രത്യേകിച്ച്‌ രാജ്യത്തും, വിദേശത്തുമുള്ള കേരളീയരായ നമ്മുടെ സഹോദരീസഹോദരന്മാര്‍ക്ക് ഞാന്‍ ആശംസകള്‍ നേരുന്നു. പ്രളയ ദുരിതത്തില്‍നിന്ന് മുക്തരായി തങ്ങളുടെ സ്വതസിദ്ധമായ നിശ്ചയദാര്‍ഢ്യത്തോടെ ജീവിതം പുനര്‍ നിര്‍മ്മിക്കുന്ന കേരളത്തിലെ എല്ലാവര്‍ക്കും സമാധാനവും, സന്തോഷവും കൊണ്ടുവരുന്നതാകട്ടെ ഈ ഉത്സവം. ഓണം ഒരു പുതിയ തുടക്കം കുറിക്കലാകട്ടെയെന്നും രാഷ്ട്രപതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button