Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKeralaNews

സമൂഹത്തിനാകെ സ്വാന്തനം പകരുന്ന പദ്ധതികളും പരിപാടികളുമായി സംസ്ഥാന സർക്കാർ ഒപ്പമുണ്ട്: ഓണാശംസകൾ നേർന്ന് ആന്റണി രാജു

തിരുവനന്തപുരം: ജനങ്ങൾക്ക് ഓണാശംസകൾ നേർന്ന് മന്ത്രി ആന്റണി രാജു. സമത്വത്തിന്റെയും സമഭാവനയുടെയും സമ്മേളനമായ മറ്റൊരു തിരുവോണം കൂടി വരവായെന്ന് അദ്ദേഹം പറഞ്ഞു. സമ്പൽസമൃദ്ധമായ മാവേലി നാളുകളുടെ ഓർമ്മകളുണർത്തി സമൂഹത്തിനാകെ സ്വാന്തനം പകരുന്ന പദ്ധതികളും പരിപാടികളുമായി സംസ്ഥാന സർക്കാർ ഒപ്പമുണ്ട്. സർവ്വതല സ്പർശിയായ വികസനം കൊണ്ട് എല്ലാവരെയും പുരോഗതിയിലേക്ക് നയിക്കുന്ന പദ്ധതികളാണ് സംസ്ഥാന സർക്കാർ ആവിഷ്‌കരിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

Read Also: പുതിയതായി 26 റഫാൽ യുദ്ധവിമാനങ്ങൾ, ചിലവ് 50,000 കോടി; ഫ്രാൻസുമായി വൻകരാറിന് ഇന്ത്യ – ചർച്ച ആരംഭിച്ചു

ധർമ്മനിഷ്ഠമായ മാവേലി കാലത്തിന്റെ സ്മരണകളുമായി സമകാലീന സാമൂഹിക അധർമ്മങ്ങൾക്കെതിരെ നമുക്ക് അണിചേരാം. നന്മനിറഞ്ഞ മനസ്സുമായി നമുക്ക് തിരുവോണത്തെ വരവേൽക്കാം.
എല്ലാവർക്കും ഐശ്വര്യവും സന്തോഷവും നിറഞ്ഞ ഓണം ആശംസിക്കുന്നു. ഒത്തൊരുമിച്ചു സമഭാവനയോടെ നമുക്ക് ആഘോഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: പ്രതികൂലമായ സാഹചര്യത്തെ അതിജീവിക്കാനുള്ള കരുത്തും ആത്മവിശ്വാസവുമാണ് ആഘോഷങ്ങൾ നൽകുന്നത്: ഓണാശംസകൾ നേർന്ന് വി ഡി സതീശൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button