ന്യൂ ഡൽഹി : പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ തീപിടുത്തം. പടിഞ്ഞാറൻ ഡൽഹിയിലെ നൻഗ്ലോയിയിൽ മൂന്ന് നില കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഫാക്ടറിയിൽ പുലർച്ചെ 3.55 ഓടെയാണ് തീപിടിത്തമുണ്ടായത്. ഫാക്ടറിയിലുണ്ടായിരുന്ന മൂന്ന് ജീവനക്കാർ പുറത്തേയ്ക്ക് ഓടി രക്ഷപെട്ടതിനാൽ ആളപായമുണ്ടായില്ല. 25 ഓളം ഫയർഫോഴ്സ് യൂണിറ്റുകൾ മണിക്കൂറുകളോളം പ്രയത്നിച്ചാണ് തീനിയന്ത്രണവിധേയമാക്കിയത്. ലക്ഷക്കണക്കിന് രൂപയുടെ ഉത്പന്നങ്ങൾ കത്തിനശിച്ചു. തീപിടുത്തത്തിന്റെ കാരണം അറിയില്ലെന്നും അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
Also read : വാട്ടർ ഹീറ്റർ പൊട്ടിത്തെറിച്ച് കെട്ടിടം തകർന്നുവീണു; നിരവധി മരണം
Post Your Comments